ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിപ്പി ച്ചെന്ന കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഏഴ് ദിവസത്തേക്കാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്
ന്യൂഡല്‍ഹി: ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിപ്പി ച്ചെന്ന കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഏഴ് ദിവസത്തേക്കാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി അ ടക്കമുള്ളവരാണ് പ്രതികള്‍.
അതിനിടെ പിടിച്ചെടുത്ത ഫോണില്‍ നിന്ന് മറ്റൊരു പെണ്‍കുട്ടിയുടെ വീഡിയോ കൂടി കണ്ടെടു ത്ത തായി പ്രതിഭാഗം അഭിഭാഷകന്‍ വെളിപ്പെടുത്തി. പ്രതികളുടെ മൊബൈ ല്‍ ഫോണുകള്‍ ഫൊറ ന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രണ്ട് വീഡിയോകളാണ് കണ്ടെടുത്തതെന്നും അഭാഷ കന്‍ പ്രതികരിച്ചു. ഇതില്‍ ഒരു വീഡിയോ പ്ര തിയായ വിദ്യാര്‍ത്ഥിനിയുടേത് തന്നെയാണ്. രണ്ടാമ ത്തെ വീഡിയോ മറ്റൊരു പെണ്‍കുട്ടിയുടേതാണ്. പ്രതിയായ വിദ്യാര്‍ത്ഥിനിയെ ഒരു യുവാവ് ഭീഷ ണിപ്പെടുത്തിയിട്ടു ണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. മൂന്ന് വനിതാ പൊലീസ് ഉ ദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ ഗുര്‍പ്രീത് കൗണ്‍ ഡിയോയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സം ഘം അന്വേഷണം നടത്തുക.
ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ പുറത്താ യെന്നും ഇത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി തന്നെയാണ് അറുപതോളം പെണ്‍കുട്ടികളുടെ വീഡിയോ പക ര്‍ത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് മറ്റുപെണ്‍കുട്ടികളുടെ വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പൊലീസ് ഇതുവരെ പ്രതികരിച്ചിരുന്നത്. പെ ണ്‍കുട്ടി സ്വയം ചി ത്രീകരിച്ച വീഡിയോകള്‍ മാത്രമാണ് ആണ്‍ സുഹൃത്തിന് പങ്കുവെച്ചതെന്നും പോലീസ് വ്യ ക്ത മാക്കിയിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.