Home

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസ് ; ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹര്‍ജി 14ലേക്കു മാറ്റി

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ട രാമന്റെ വിടുതല്‍ ഹര്‍ജി വാദം കേള്‍ക്കാനായി കോടതി അടുത്ത മാസം പതിനാലിലേക്ക് മാറ്റി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹര്‍ജി വാദംകേള്‍ക്കാനായി കോടതി അടുത്ത മാസം പതിനാലിലേക്ക് മാറ്റി. വിടുതല്‍ ഹര്‍ജിയില്‍ ഇന്നലെ പ്രാരംഭ വാദം കേട്ടിരുന്നു. നിലവിലുള്ള കുറ്റപത്രം അടിസ്ഥാന ര ഹിതമാണെന്നും മദ്യപി ച്ചതിന് തെളിവില്ലെന്നും വാദിച്ച ശ്രീറാമിന്റെ അഭിഭാഷകന്‍ വിചാരണ കൂടാതെ തന്നെ ശ്രീറാമിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.

കൂടുതല്‍ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് 14ലേക്കു മാറ്റുകയായിരുന്നു. അതേസ മ യം, രണ്ടാം പ്രതിയും വാഹനത്തിന്റെ ഉടമസ്ഥയുമായ വഫയുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്ന തും കോടതി അടുത്തമാസം 14ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഹര്‍ജി പരിഗണിച്ചിരുന്നുവെങ്കിലും വിധിപറയാനായി മാറ്റുകയായിരുന്നു.

മദ്യപിച്ചു വാഹനമോടിച്ചാല്‍ മറ്റുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെ വാഹനമോടിച്ച് ബൈ ക്ക് യാത്രികനായ ബഷീറിനെ കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെ യ്തുവെന്നാണ് ശ്രീറാമിനെതിരായ കു റ്റാരോപണം. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നാണ് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി യിരുന്നത്. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ മുമ്പാകെയാണ് ഹര്‍ജി ബോധിപ്പിച്ചത്.

മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 (മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം) നിലനില്‍ക്കണമെ ങ്കി ല്‍ നിയമത്തില്‍ പറയുന്നത് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെ ന്നാണ്. എന്നാല്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ തന്റെ രക്തത്തില്‍ ഈ ഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നതെന്നും ശ്രീറാം ബോധിപ്പിച്ചു.

2019 ലെ ഹൈക്കോടതി ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ബോധിപ്പിച്ചു. സര്‍ക്കാറിന്റെ ആക്ഷേപം വന്നശേഷം വിശദ വാദം ഒക്ടോബര്‍ 14ന് കേള്‍ ക്കാമെന്ന് ജഡ്ജി കെ സനില്‍കുമാര്‍ ഉത്തര വായി.

ഇന്നലെ വഫ മാത്രമാണ് കോടതിയില്‍ ഹാജരായത്. തന്നെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെ ന്നായിരുന്നു നേരത്തെ വഫ വിചാരണ കോടതിയെ ബോധിപ്പിച്ചിരു ന്നത്. താന്‍ ശ്രീറാം വിളിച്ചതനുസരി ച്ച് ലിഫ്റ്റ് നല്‍കാനായി വാഹനവുമായി പോകുക മാത്രമാണ് ചെയ്തതെന്നും മദ്യപിച്ച് വാഹനമോടിക്കാന്‍ താന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ വഫ അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ 74ാം സാ ക്ഷിയായ മ്യൂസിയം എസ്‌ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നതെന്നും വാദിച്ചിരുന്നു.

എന്നാല്‍, ഡ്രൈവിംഗ് സീറ്റ് നല്‍കി മനപ്പൂര്‍വം വഫ ശ്രീറാമിനെ കൃത്യത്തിന് സഹായിക്കുകയും ഗൂഢാ ലോചനയില്‍ പങ്കാളിയാവുകയും ചെയ്തുവെന്നും പ്രേരണാക്കുറ്റത്തിനൊപ്പം തെളിവു നശിപ്പിക്കല്‍ കുറ്റ വും നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.