Breaking News

‘വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനം, കോടതി വിധി എല്ലാവരും അംഗീകരിക്കണം’ : ഹിജാബ് വിഷയത്തില്‍ അമിത് ഷാ

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കോടതി വിധി എന്തായാലും അത് അനുസരിക്കും.

ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കോടതി വിധി എന്താ യാലും അത് അനുസരിക്കും. എല്ലാവര്‍ക്കും ഈ വിധി അനുസരിക്കാനുള്ള ബാധ്യതയുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീ യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികര ണം.

വിഷയത്തില്‍ ആദ്യമായാണ് അമിത്ഷാ പ്രതികരിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതത്തിന് മുകളി ലായി നിലനിര്‍ത്തണം. അവിടെ നിര്‍ദ്ദേശിക്കപ്പെടുന്ന ഡ്രസ് കോ ഡ് എല്ലാവരും പാലിക്കണം. വിഷയം കോടതിയുടെ പരിഗണനയിലാണ്. അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. വിവാദമുണ്ടാക്കുന്ന വരുടെ ഉദ്ദേശം നടപ്പിലാ കില്ല. വിഭജനത്തിനായി ശ്രമിക്കുന്ന ശക്തികള്‍ക്കൊപ്പം കോടതി നില്‍ക്കില്ല എ ന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൊതുവായ വസ്ത്രധാരണ രീതി എല്ലാ മതവിഭാ ഗക്കാരും അംഗീകരിക്കണം എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അമിത് ഷാ പറഞ്ഞു.

ഹിജാബ് വിലക്കിനെതിരായ ഹരജികളില്‍ കര്‍ണാടക ഹൈക്കോടതിയു ടെ വിശാല ബെഞ്ച് ഇന്നും വാദം കേള്‍ക്കും. ആറാം ദിവസമാണ് ഹരജി യില്‍ വാദം നടക്കുന്നത്. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ പരിധിയി ല്‍ ഹിജാബ് വരില്ലെന്ന് കഴിഞ്ഞ തവണ വാദം നടന്നപ്പോള്‍ കര്‍ണാടക സ ര്‍ക്കാര്‍ ഹൈ ക്കോടതിയെ അറിയിച്ചിരുന്നു. ഇന്നും സര്‍ക്കാറിന്റെ വാദമാ ണ് കോടതിയില്‍ നടക്കുക. കേസുമായി ബ ന്ധപ്പെട്ട് കൂടുതല്‍ ഹരജികള്‍ വിശാല ബെഞ്ചിന് മുന്നില്‍ എത്തിയിട്ടുണ്ട്. വിഷയത്തിലെ ഭരണഘടനാ സാധുതയാണ് പരിശോധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരു ന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.