സര്‍ക്കാരിനൊപ്പം വിവിധ സ്രോതസ്സുകളെ സമാഹരിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസരംഗം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍. അതിനാവശ്യമായ കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. സര്‍ക്കാരി നൊപ്പം വിവിധ സ്രോതസ്സുകളെ സമാഹരിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസരംഗം നമുക്ക് നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തെ കുട്ടികളില്‍ ഒരുവിഭാഗത്തിന് ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ ഉപക രണം വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിലാണ് നാം ഇപ്പോള്‍ നി ല്‍ക്കുന്നത്. ഒന്നാം തരംഗം വന്നപ്പോള്‍ നാം രണ്ടാം തരംഗത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല. ഇ പ്പോള്‍ നാം മൂന്നാം തരംഗത്തെ കുറിച്ച് പറയുന്നു.അത് സൂചിപ്പിക്കുന്നത് കോവിഡ് കുറച്ച് കാലം നമുക്ക് ഒപ്പമുണ്ടാകുമെന്നാണ്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്രവേഗം അ വസാനിപ്പാക്കാന്‍ കഴിയുമെന്ന് പറയാനാവില്ല. പാഠപുസ്തകം പോലെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉ പകരണം ആവശ്യമാണ്. അതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.
മറ്റൊരു പ്രധാനകാര്യം പലയിടത്തും കണക്ടിവിറ്റിയുടെ പ്രശ്‌നമുണ്ട്. അതിനായി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കെഎസ്ഇബി, കേബിള്‍ നെറ്റ് വര്‍ക്ക് എന്നിവരുടെ സഹായം സ്വീകരിച്ച് കണക്ടി വിറ്റി ഉറപ്പിക്കാന്‍ കഴിയും. ചില കുടുംബങ്ങളില്‍ ഇന്റര്‍നെറ്റിന് ഫീസ് കൊടുക്കണം. അത് എങ്ങ നെ സൗജന്യമായി കിട്ടുമെന്നതിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.