മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുളള 43,500 കോടിയുടെ ഓഹരികള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി മരവിപ്പിച്ചു.ഇതോടെ ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ വിപണയില്‍ കനത്ത തകര്‍ച്ചയിലായി
ന്യൂഡല്‍ഹി : മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുളള 43,500 കോടിയുടെ ഓഹരികള്‍ നാ ഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി മരവിപ്പിച്ചു.ഇതോടെ ഇതോടെ അദാനി ഗ്രൂപ്പ് ഓഹ രികള്‍ വിപണയില്‍ കനത്ത തകര്‍ച്ചയിലായി. കള്ളപ്പണംതടയല്‍ (പിഎംഎല്‍എ) നിബന്ധന പ്രകാരം വിദേശ നിക്ഷേപകര്‍ ആവശ്യമായ രേഖകള്‍ നല്‍കാത്തതാണ് സെക്യൂരിറ്റീസ് ഡെപോസിറ്ററിമര വിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആല്‍ബുല ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എന്‍എസ്ഡിഎല്‍ മരവിപ്പിച്ചത്. ഈ കമ്പനികള്‍ ക്കെല്ലാമായി അദാനി ഗ്രൂപ്പില്‍ 43,500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മൂന്ന് നിക്ഷേപ സ്ഥാ പനങ്ങളും മൗറീഷ്യസിലെ പോര്‍ട്ട് ലൂയീസില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം, കമ്പനികള്‍ക്ക് വെബ്സൈറ്റുകളില്ല.
അദാനി എന്റര്‍പ്രൈസസില്‍ 6.82ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 8.03ശതമാനവും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.92ശതമാനവും അദാനി ഗ്രീനില്‍ 3.58സതമാനവും ഓഹരികളാണ് ഈ സ്ഥാപന ങ്ങളുടെ കൈവശമുള്ളത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചുശതമാനം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസ് 20ശതമാനമാണ് തകര്‍ച്ചനേരിട്ടത്.
വന്‍തുകയുടെ ഓഹരികള്‍ മരവിച്ചിപ്പതോടെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. കഴിഞ്ഞ ഏതാനും മാസങ്ങളായി അദാനി ഗ്രൂപ്പിലെ ആറ് ഓഹരികളില്‍ വന്‍ കുതിപ്പാണ് ഉണ്ടായ ത്. ഒരു വര്‍ഷം മുന്‍പ് 1.34 ലക്ഷം കോടി വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഇന്നത്തെ മൂല്യം 7.84 ലക്ഷം കോടിയാണ്. ഏതാണ്ട് 600 ശതമാനത്തിലേറെ വര്‍ധനയാണ് കമ്പനികളുടെ മൂല്യത്തി ലുണ്ടായത്. ഇതിന് പിന്നാലെയാണ് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററിയുടെ അദാനിയിലേ ക്കെത്തിയ നിക്ഷേപങ്ങളില്‍ നടപടി എടുത്തിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.