മസ്‌കത്ത് : ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള്‍ പരിഷ്‌കരിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്. 2014ലെ ഒമാനി പൗരത്വ നിയവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമാണ് രാജകീയ ഉത്തരവ് പ്രഖ്യാപിച്ചത്. പൊതുതാത്പര്യവും മുന്‍നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. മന്ത്രാലയം അപേക്ഷകള്‍ പഠിക്കുകയും ചട്ടങ്ങളില്‍ പ്രതിപാദിച്ച നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനം കൈക്കൊള്ളുകയും ചെയ്യും. കാരണങ്ങള്‍ വ്യക്തമാക്കാതെ ഏതൊരു അപേക്ഷയും മന്ത്രാലയം തള്ളാം.
പൗരത്വ വിഷയങ്ങളം അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിഗണിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടാകില്ല. ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു പൗരത്വം അനുവദനീയമല്ല; പിതാവ് പൗരത്വം ഉപേക്ഷിക്കുന്നത് കാരണം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഒമാനി പൗരത്വം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകില്ല.
ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം ഒമാനി പൗരത്വം നല്‍കാനും പിന്‍വലിക്കാനും എടുത്തുമാറ്റാനും പുനഃസ്ഥാപിക്കാനും സാധിക്കും. ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ ആളുകള്‍ നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹനായിരിക്കും. പൗരത്വം നല്‍കിയെന്നോ പുനഃസ്ഥാപിച്ചെന്നോയുള്ള രാജകീയ ഉത്തരവ് പ്രാബല്യത്തിലാകുന്ന തീയതി മുതലാണ് ഇതിന് അര്‍ഹതയുണ്ടാകുക. നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ഒന്നിലേറെ തവണ ഒമാനി പൗരത്വം നല്‍കില്ല.
∙ ഒരാള്‍ യഥാര്‍ഥ ഒമാനിയാകുന്നത് ഈ നിയമത്തിന്റെ താഴെ പറയുന്ന വ്യവസ്ഥകള്‍ പ്രകാരമാണ്:
ഒമാനി പിതാവിന് സുല്‍ത്താനേറ്റിലോ വിദേശത്തോ ജനിച്ച ആള്‍, ഒരു ഒമാനി പിതാവിന് വിദേശത്തോ സുല്‍ത്താനേറ്റിലോ ജനിച്ച ഒരു ചെറുമകന്റെ മുത്തച്ഛൻ ഒമാനി പൗരത്വം അപേക്ഷ പ്രകാരം നേടിയെടുത്തതാണെങ്കില്‍ ചെറുമകന് 50 വയസ്സായാലാണ് സ്വാഭാവിക പൗരത്വം ലഭിക്കുക.
ഒമാനിയോ അല്ലാത്തതോ ആയ മാതാവിന് ജനിക്കുകയും പിതാവ് യഥാര്‍ഥ ഒമാനിയുമാകുകയും മകന് രാജ്യമില്ലാത്ത സ്ഥിതിയുമാണെങ്കില്‍ പൗരത്വം ലഭിക്കാം. ആദരവും വിശ്വാസവും ലംഘിക്കുന്ന കുറ്റത്തിനോ അന്തിമ പിഴക്ക് നേരത്തേ ശിക്ഷിക്കപ്പെടരുത്. നിലവിൽ ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാനുള്ള ആഗ്രഹം രേഖാമൂലം പ്രഖ്യാപിക്കണം. മാത്രമല്ല ഉപേക്ഷിക്കുന്ന പൗരത്വമല്ലാതെ മറ്റൊരു പൗരത്വം ഉണ്ടാകാനും പാടില്ല.
∙ അനുച്ഛേദം 11, 12 എന്നിവ അനുസരിച്ച് താഴെ പറയുന്നയാളെ ഒമാനിയായി കണക്കാക്കും:
ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ഒമാനി പൗരത്വം ലഭിച്ച ഏതൊരാളും, ഒമാനി മാതാവിന് സുല്‍ത്താനേറ്റിലോ വിദേശത്തോ ജനിച്ച ഏതൊരാളും. മാത്രമല്ല, ഇയാളുടെ പിതാവുമായുള്ള വംശപാരമ്പര്യം നിയമപരമായി തെളിയിച്ചിട്ടില്ലെങ്കിലും, മാതാപിതാക്കള്‍ ആരെന്നറിയാതെ സുല്‍ത്താനേറ്റില്‍ ജനിച്ച ഏതൊരാളെയും ഒമാനിയായി കണക്കാക്കും.
∙ വിദേശിക്ക് ഒമാനി പൗരത്വത്തിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകള്‍
15 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ സുല്‍ത്താനേറ്റിലെ നിയമവിധേയവും തുടര്‍ച്ചയായതുമായ താമസം ഉണ്ടെങ്കില്‍ മാത്രം അപേക്ഷിക്കുക. ഒരു വര്‍ഷം 90 ദിവസത്തില്‍ കൂടാത്ത കാലയളവില്‍ രാജ്യത്തിന് പുറത്താണെങ്കിലും തുടര്‍ച്ചയായ താമസം എന്ന വ്യവസ്ഥയെ ബാധിക്കില്ല.
ഒഴുക്കോടെ അറബി വായിക്കുകയും എഴുതുകയും ചെയ്യുക.
നല്ല സ്വഭാവം നല്ല പെരുമാറ്റം.
വിശ്വാസവും ആദരവും ഇല്ലാതാക്കുന്ന കുറ്റത്തിന് മുൻപ് ശിക്ഷിക്കപ്പെടാതിരിക്കുക.
നല്ല ആരോഗ്യവാനായിരിക്കുക, ചട്ടങ്ങളില്‍ പ്രതിപാദിച്ച പകര്‍ച്ചവ്യാധികളുണ്ടാകരുത്.
തന്റെയും ആശ്രിതരുടെയും ആവശ്യങ്ങള്‍ നിറവേറുന്ന തരത്തില്‍ മതിയായ നിയമാനുസൃത വരുമാന സ്രോതസ്സുണ്ടാകുക.
രാജ്യത്ത് ജനിക്കുകയോ സാധാരണ താമസം ഇവിടെയോയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പിതാവിന് അനുസരിച്ച് ഒമാനി പൗരത്വം ഉണ്ടാകും.
സ്വന്തമായോ മറ്റൊരാള്‍ക്കോ വേണ്ടിയുള്ള പൗരത്വത്തിനായി അപേക്ഷിക്കാനോ പൗരത്വം ത്യജിക്കാനോ അധികൃതര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയോ തെറ്റായ രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം മുതൽ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. മാത്രമല്ല, 5000 മുതൽ 10,000 ഒമാനി റിയാല്‍ വരെ പിഴ ലഭിക്കും. അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷയില്‍ ഒന്ന് ലഭിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.