അബുദാബി : എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ നവീന വ്യവസായ മേഖല ഉൾപ്പെടെ 4 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ച് അബുദാബി. നവീന സാങ്കേതിക വിദ്യയിലൂടെ പ്രാദേശിക ഉൽപാദനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് മെസിൻ വെഞ്ച്വർ സ്റ്റുഡിയോ എന്ന പേരിൽ പുതിയ വ്യവസായ മേഖലയായ സ്ഥാപിച്ചത്.
അബുദാബി റജിസ്ട്രേഷൻ അതോറിറ്റി, അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ന്യൂ സ്ട്രാറ്റജി, ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡവലപ്മെന്റ് എന്നിവയാണ് മറ്റു പദ്ധതികൾ. അബുദാബി ബിസിനസ് വീക്കിന്റെ (എഡിബിഡബ്ല്യു) ആദ്യ ദിനത്തിലായിരുന്നു പ്രഖ്യാപനം. ഫാമിലി ബിസിനസ് കൗൺസിലും ആരംഭിക്കും. ബിസിനസ് സംരംഭം കെട്ടിപ്പടുക്കാനുള്ള നടപടികൾ ലഘൂകരിച്ച് ആകർഷക പദ്ധതി പ്രഖ്യാപിച്ചതിലൂടെ വൻ തോതിൽ വിദേശനിക്ഷേപം ആകർഷിക്കാമെന്നാണ് പ്രതീക്ഷ.
സാമ്പത്തിക വികസന വകുപ്പിന്റെ പുതിയ വിഭാഗമായ അബുദാബി റജിസ്ട്രേഷൻ അതോറിറ്റി (അഡ്ര) അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര നിയന്ത്രണങ്ങൾക്കു വിധേയമായി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അഡ്ര ഉറപ്പാക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) ശാക്തീകരിക്കുന്നതിന് ആരംഭിച്ച ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡവലപ്മെന്റ് നടപടികൾ സുതാര്യമാക്കി ബിസിനസ് അനുകൂല അന്തരീക്ഷം ഒരുക്കും. കുടുംബ ബിസിനസുകളിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനാണ് അബുദാബി ഫാമിലി ബിസിനസ് കൗൺസിൽ തുടങ്ങുന്നത്.
വെല്ലുവിളികൾ തിരിച്ചറിഞ്ഞ് നൂതന പരിഹാരങ്ങൾ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതോടെ കൂടുതൽ പേർ കുടുംബ ബിസിനസിലേക്കു തിരിയുമെന്നാണ് കരുതുന്നത്. ഉയർന്നുവരുന്ന സാമ്പത്തിക ശക്തികേന്ദ്രമെന്ന നിലയിൽ കാലോചിത മാറ്റങ്ങൾ അനിവാര്യമാണെന്ന് അബുദാബി ചേംബർ ചെയർമാൻ അഹ്മദ് ജാസിം അൽ സാബി പറഞ്ഞു. സ്വകാര്യ മേഖലയ്ക്കുള്ള പ്രീമിയം ബിസിനസ് ആക്സിലറേറ്ററായി ചേംബർ പ്രവർത്തിക്കും. പ്രാദേശിക, രാജ്യാന്തര വിപണികളുമായി ബന്ധിപ്പിച്ച് പുതിയ തന്ത്രങ്ങളിലൂടെ എമിറേറ്റിന്റെ ബിസിനസ് മേഖല ശക്തിപ്പെടുത്തും. സ്വകാര്യമേഖലയ്ക്ക് വളരാനും വ്യാപാരം സുഗമമാക്കാനും പ്രധാന മേഖലകളിലെ വളർച്ച ത്വരിതപ്പെടുത്താനും പ്രാദേശിക, ആഗോള വിപണികളിൽ അഭിവൃദ്ധി പ്രാപിക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങളെയും കുടുംബ ബിസിനസുകളെയും ശാക്തീകരിക്കാനും പ്രത്യേക റോഡ് മാപ്പ് തയാറാക്കിയതായും പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.