കോഴിക്കോട് : വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്കു മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്തെ ജയിലിലുള്ളവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ട്.വിദേശത്തെ വിവിധ ജയിലുകളിലായി പതിനായിരത്തോളം ഇന്ത്യക്കാരുണ്ട്. വർഷങ്ങളായി അവർ ജയിലിൽ കിടക്കുകയാണ്. പലരും ചതിയിൽ പെട്ടവരും നിരപരാധികളുമാണ്. ഇത്തരക്കാർക്കു കൃത്യമായി കാര്യങ്ങൾ ബോധിപ്പിക്കാൻ ഭാഷ അറിയാത്ത പ്രശ്നവും ഉണ്ട്.
ഇത്തരക്കാരെ ജയിൽ മോചിതരാക്കാൻ ലോകപര്യടനം നടത്താൻ കേന്ദ്രസർക്കാർ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കൾ കേരളത്തിലെ ലോക്സഭാ, രാജ്യസഭാ അംഗങ്ങളെയും വിദേശകാര്യ മന്ത്രാലയം കമ്മിറ്റി ചെയർമാൻ ശശി തരൂർ എംപിയെയും ഡൽഹിയിൽ നേരിട്ടു സന്ദർശിച്ചു നിവേദനം നൽകിയതായി ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രസിഡന്റ് ആർ.ജെ.സജിത്ത് പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.