കുവൈത്ത് സിറ്റി : ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകി.
ആദ്യ മുന്നറിയിപ്പായി അടുത്ത ആഴ്ച മുതൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കും. ഡിസംബർ പകുതിയോടെ ബാങ്കുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ നിർത്തലാക്കും. 31ന് ശേഷം ബാങ്ക് കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കും. ജനുവരി ഒന്ന് മുതൽ ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്ത് സ്വദേശികൾക്കും സമാന നടപടികളാണ് അധികൃതർ ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം പുറത്ത് വന്ന കണക്കുകൾ പ്രകാരം 87 ശതമാനം വിദേശികൾ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തികരിച്ചിട്ടുണ്ട്. കുവൈത്ത് പൗരന്മാരിൽ 98 ശതമാനവും ബയോമെട്രിക് വിരലടയാളത്തിന് വിധേയമായിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.