Breaking News

വിദൂര മേഖലകളിൽ എംബസി സേവനം പുനരാരംഭിക്കുമെന്ന് സ്ഥാനപതി

ദമാം : സൗദി അറേബ്യയിലെ വിദൂര മേഖലകളിലെ പ്രദേശങ്ങളിൽ മുടങ്ങിയിരിക്കുന്ന ഇന്ത്യൻ എംബസി– കോൺസുലാർ സേവനങ്ങൾ ഈ മാസത്തോടെ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. അജാസ് സുഹൈൽ ഖാൻ അറിയിച്ചു. ദമാമിൽ ദാർ അസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ചില പരിമിതികൾ മൂലമാണ് സേവനങ്ങൾ മുടങ്ങുന്നതിന് ഇടയാക്കിയതെന്നും സൗദിയുടെ വിവിധ മേഖലകളിലെ ഉൾപ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ നൽകാൻ സ്ഥാനപതി കാര്യാലയം എപ്പോഴും മുൻഗണന നൽകുന്നു. കോൺസുലാർ സേവന പര്യടനങ്ങൾ നടത്തുന്നത് കൂടാതെ തൊഴിൽസേവന സഹായ സംഘത്തെയും വിദൂര- ഉൾപ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് സേവന സഹായങ്ങൾ ലഭ്യമാക്കാനായി അയക്കുന്നത് തുടരും.
ദമാമിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കുന്നതിനോടനുബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഏറെ താമസിയാതെ ഇത് സംബന്ധിച്ചുള്ള സന്തോഷവിവരം മാധ്യമങ്ങളോട് വെളിപ്പെടുത്താനാവും. ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ ശക്തമായിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനായുള്ള പരിശ്രമം തുടരുകയാണ്.
സൗദിയിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ഉപരിപഠനം സംബന്ധിച്ചുള്ള പരിമിതികൾ പരിഹരിക്കാനുള്ള നല്ല അവസരമാണ് നിലവിൽ സംജാതമായിരിക്കുന്നത്. ഉന്നത, ഉപരിപഠനത്തിനായുള്ള വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് അനുമതി നൽകി സൗദി ഭരണകൂടം കവാടങ്ങൾ തുറന്നിരിക്കുന്ന സാഹചര്യമാണുള്ളത്. മാധ്യമങ്ങൾ അനുകൂലമായ ഈ സാഹചര്യത്തെക്കുറിച്ച് മതിയായ ബോധവൽക്കരണം നടത്തി ഇന്ത്യൻ സർവകലാശാലകളെ സൗദിയിൽ എത്തിക്കാനാകുന്ന പക്ഷം യൂണിവേഴ്സിറ്റികൾക്കാവശ്യമായ എല്ലാ പിന്തുണയും നൽകാൻ സ്ഥാനപതി കാര്യാലയം കാത്തിരിക്കുകയാണ്. അത്തരത്തിൽ സൗദിയിൽ തന്നെ ഇന്ത്യൻ വിദ്യാർഥികൾക്കു പുറമേ വിദേശ പഠിതാക്കൾക്കും ഉന്നത നിലവാരമുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാനുള്ള അവസരമായി അത് മാറുമെന്നും ഡോ. ആജാസ് സുഹൈൽ ഖാൻ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.