News

വിജിലന്‍സിന് താന്‍ നല്‍കിയ പരാതികളിൽ അന്വേഷണം വേണം: ചെന്നിത്തല

ബെവ്ക്യൂ ആപ്പിനെ തിരഞ്ഞെടുത്തുതുമായി ബന്ധപ്പെട്ടും,  പമ്പാ ത്രിവേണിയിലെ മണല്‍ കടത്തുമായി ബന്ധപ്പെട്ടുമാണ് വിജിലന്‍സ് ഡയറക്ട
ര്‍ക്ക്  രണ്ടു പരാതികള്‍  നല്‍കിയത്.  അനധികൃത നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ക്തതും  കൊടുത്തിട്ടുണ്ട് .  രണ്ടു മാസമായിട്ടും വിജിലന്‍സ് ഡയറക്ടര്‍  ഒരു നടപടിയും എടുത്തിട്ടില്ല. അദ്ദേഹത്തോട് ചോദിക്കുമ്പോള്‍ ഗവണ്‍മെന്റിന്റെ അനുമതിക്ക് വേണ്ടി കൊടുത്തിരിക്കുകയാണെന്നാണ് പറയുന്നത്. പുതിയ അഴിമതി നിരോധന നിയമപ്രകാരം പബ്ലിക്ക് സര്‍വ്വിന്റിനെതിരെ   അന്വേഷണം നടത്തണമെങ്കില്‍ ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമാണ്. അല്ലെങ്കില്‍ നിയമനാധികാരിയുടെ  അനുമതി വേണം.
കേരളത്തില്‍ ഇന്ന് വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുന്നു. വിജിലന്‍സിനെ വന്ധ്യംകരിച്ചിരിക്കുകയാണ്. ഒരു അഴിമതിയെക്കുറിച്ചും അന്വേഷിക്കുന്നില്ല. എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റിയിരിക്കുന്നു. അന്വേഷണത്തിന്  അനുമതി നല്‍കാതെ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍.
ശിവശങ്കര്‍ ഐ.ടി. സെക്രട്ടറി എന്ന നിലയില്‍ നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങളെപ്പറ്റി പ്രതിപക്ഷം  ആരോപണം ഉന്നയിച്ചതോടെ നിയമനം ലഭിച്ചവര്‍ ഓരോരുത്തരായി രാജി വച്ച് പൊയ്ക്കൊണ്ടിരിക്കുകയാണ്.  ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ പേര് വന്ന് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുമ്പോള്‍  അവര്‍ക്ക് നിയമനം നല്‍കുന്നില്ല. പകരം പിന്‍വാതിലിലൂടെ അനധികൃത നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു. അതിനെപ്പറ്റി അന്വേഷിക്കണമെന്നു പറഞ്ഞാല്‍ അന്വേഷണമില്ല. അടിയന്തിരമായി അന്വേഷണത്തന് മുഖ്യമന്ത്രി അനുമതി നല്‍കണം.
മുഖ്യമന്ത്രി പലപ്പോഴും പറയാറുണ്ട് ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന്. പക്ഷേ ഉപ്പു തിന്നുന്നതേയുള്ളു ആരും വെള്ളം കുടിക്കുന്നുന്നില്ല.  അഴിമതി ആരു നടത്തിയാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടതാണ്.  അവരുടെ പേരില്‍ അന്വേഷണം നടത്തേണ്ടതാണ്. അതിനാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഏതാണ്ട് അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ഒരു അഴിമതിയും അന്വേഷിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. പ്രതിപക്ഷനേതാവ് എന്നുള്ള നിലയില്‍ ഉത്തരവാദിത്വത്തോടെ  ഞാന്‍ രണ്ട് പരാതികള്‍ കൊടുത്തിട്ട് ഒരു അന്വേഷണവും നടക്കുന്നില്ല. ഗവണ്‍മെന്റും  മുഖ്യമന്ത്രിയുമാണ് പ്രതിക്കൂട്ടില്‍.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.