കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെ ന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. ബിജെപി കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് പല പ ദ്ധതികളും മുടക്കാന്‍ ശ്രമിക്കുന്നു. എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെ ന്നാ ണ് അവര്‍ പറയുന്നത്. പിന്നെ ഏത് കാലത്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു
പാലക്കാട്: കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ച് കേരളത്തിന്റെ വികസനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാ ണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗത്തി ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വികസന പരിപാടിയും ഇവിടെ പാടില്ല എന്ന മട്ടിലാണ് പ്ര തിപക്ഷം നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും മുടക്കാന്‍ ശ്രമിക്കുന്നു. എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവര്‍ പറയുന്നത്.പിന്നെ ഏത് കാലത്താണ് വേണ്ടതെന്നും അദ്ദേ ഹം ചോദിച്ചു. കെ റെയിലിന് എതിരെയുള്ള പ്രതിഷേധങ്ങളെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വികസനങ്ങളെ അട്ടിമറി ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയോ ദുര്‍വാശിയോ ഇല്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
‘നാടിന് എതിരായ ശക്തികള്‍ക്കെ വികസന പദ്ധതികള്‍ക്ക് എതിര് നില്‍ക്കാനാവു. ഞങ്ങള്‍ക്ക് അനാവ ശ്യ വാശിയില്ല. നാട് മുന്നോട്ടുപോകണമെന്ന നിലപാടാണ്’- പിണറായി പറഞ്ഞു. ‘വികസന പദ്ധതികളു മായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളു, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. നാട് മുന്നോട്ടുപോകണം’- പിണറായി പറഞ്ഞു.
വര്‍ഗീയതയോട് സമരസപ്പെടനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി, ഞാന്‍ ഹിന്ദുവാണെന്നും ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്നും റാലിയില്‍ പറയുന്നു. ബിജെപിക്ക് പലരെയും സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെ ന്നും മുഖ്യമന്ത്രി കുറ്റപ്പെടു ത്തി. ഫാസിസ്റ്റ് രീതിയാണ് RSS പിന്തുടരുന്നതെന്നും ഭരണഘടന സംരക്ഷി ക്കേണ്ട കേന്ദ്രസര്‍ക്കാര്‍ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പ റഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.