Gulf

വാഹന ഉടമസ്ഥാവകാശ രേഖ ഉടൻ ഓൺലൈനാക്കുമെന്ന് മേജർ ജനറൽ അൽ സയേ​ഗ്.

വാഹന ഉടമസ്ഥാവകാശ രേഖ ഉടൻ ഓൺലൈനാക്കുമെന്ന് മേജർ ജനറൽ അൽ സയേ​ഗ്.

കുവൈത്ത് : വാഹന ഉടമസ്ഥാവകാശ രേഖ ഉടൻ ഓൺലൈനാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ് അറിയിച്ചു.

ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായുള്ള ഏകോപനത്തോടെയും സഹകരണത്തോടെയുമാണ് ഇക്കാര്യം നടപ്പിലാക്കുന്നത്. ഒപ്പം വാണിജ്യ മന്ത്രാലയവുമായും ഇൻഷുറൻസ് കമ്പനികളുമായും ലിങ്ക് ചെയ്യുമെന്നും അൽ സയേ​ഗ് വ്യക്തമാക്കി.

വാഹന ഉടമയക്ക് പ്രധാന സ്‌ക്രീനിൽ പ്രവേശിച്ച് ഇൻഷുറൻസ് കമ്പനിയെയും ഡോക്യുമെന്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള രേഖയുടെ തരത്തെയും തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതാണ് നടപടിക്രമം. വാഹനം സാങ്കേതിക പരിശോധന നടത്തേണ്ട ആവശ്യകതയില്ലെങ്കിൽ എത്രയും വേ​ഗം തന്നെ ഓണർഷിപ്പ് ബുക്ക് നൽകും.

എന്നാൽ, പരിശോധന ആവശ്യമാണെങ്കിൽ ഉടമയെ ഇക്കാര്യം ഓൺലൈൻ ആയി തന്നെ അറിയിക്കും. പരിശോധന കഴിഞ്ഞാൽ ഫീസ് ഈടാക്കി ഉടൻ ലൈസൻസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.