സ്റ്റാലിന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിലാണ് ധനമന്ത്രി പിടി പളനിവേല്‍ ത്യാഗരാജന്‍ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കു ന്ന വരുമാനത്തില്‍ 1,160 കോടി രൂപയുടെ നഷ്ടമുണ്ടാകും
ചെന്നൈ: വാഹന ഉടമകള്‍ക്ക് ആശ്വാസവുമായി തമിഴ്നാട് സര്‍ക്കാര്‍. പെട്രോള്‍ വിലയില്‍ ലിറ്ററിന് മൂന്ന് രൂപയുടെ കുറവ് വരുത്തുമെന്ന് സര്‍ ക്കാര്‍ പ്രഖ്യാപിച്ചു. സ്റ്റാലിന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റി ലാണ് ധനമന്ത്രി പിടി പളനിവേല്‍ ത്യാഗരാജന്‍ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.
ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തില്‍ 1,160 കോടി രൂപ യുടെ നഷ്ടമുണ്ടാകും. നിലവില്‍ തമിഴ്നാട്ടില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.49 രൂപയും ഡീസലിന് 94.39 രൂപയുമാണ് വില.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്നായിരുന്നു ധനമന്ത്രി നേരത്തെ പറ ഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ മാത്രമേ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കു എന്നുമായിരുന്നു നിലപാട്.
അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് നാല് രൂപയും കുറയ്ക്കുമെന്നായിരുന്നു പ്രകടപത്രികയിലെ ഡിഎംകെ വാഗ്ദാനം. എന്നാല്‍ പ്രകടനപത്രികയിലെ വാഗ്ദാനം പൂര്‍ണമായി പാലിക്കുന്നില്ലെങ്കിലും മൂന്ന് രൂപ കുറയ്ക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് അല്‍പ്പം ആശ്വാസമാകുന്നതാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.