ട്രെയിനിടിച്ച് വാളയാറില്‍ കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനം വകുപ്പും റെ യില്‍വേയും തമ്മില്‍ തര്‍ക്കം.ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയി ലെ ടുത്തു.വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാ ട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ചു
പാലക്കാട്: ട്രെയിനിടിച്ച് വാളയാറില്‍ കാട്ടാനകള്‍ കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനം വ കുപ്പും റെയില്‍വേയും തമ്മില്‍ തര്‍ക്കം.ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടു ത്തു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ലോക്കോ പൈലറ്റുമാരെ തമിഴ്നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫും തടഞ്ഞു വച്ചു.നിയമപ്രകാരമല്ല തമിഴ് നാട് വനം വകുപ്പ് ഉദ്യോ ഗസ്ഥരുടെ നടപടികളെന്ന് റെയില്‍വേ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിനും വാളയാറിനും ഇടയില്‍ ട്രെയിന്‍ തട്ടി കാട്ടാനകള്‍ ചെരിഞ്ഞ ത്.ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ലോക്കോ പൈലറ്റിനെയും സഹപൈലറ്റിനെയും ചോദ്യം ചെയ്തു വിട്ടയച്ചു.അതിനു ശേഷമാണ് വാളയാറി ലുണ്ടായ ട്രെയിനിന്റെ എന്‍ജി നിയറില്‍ നിന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ ചിപ്പ് കൈക്കലാക്കിയത്.
തമിഴ്‌നാട് വനം വകുപ്പ് അനധികൃതമായി പരിശോധന നടത്തിയെന്നാണ് റെയില്‍വേ ആരോപിക്കുന്ന ത്.ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കലാക്കി എന്നാരോപിച്ചാണ് ഇവരെ തടഞ്ഞു വച്ചി രിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ നാല് വനപാലകരെയാണ് ഒലവക്കോട് തടഞ്ഞുവച്ചത്.
കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടമുണ്ടായത്. അപകടത്തേത്തുടര്‍ന്ന് പാല ക്കാട്- കോയമ്പത്തൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരു ന്നു.കോയമ്പത്തൂരിനടുത്തുള്ള നവ ക്കരയില്‍ വച്ചാണ് മൂന്ന് കാട്ടാനകളെ ട്രെയിന്‍ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരു ന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയി ലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകട ത്തിനു കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.