കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവുമില്ലാതെ നാട്ടിലേക്ക് മടങ്ങാനാകാതെ പ്രതിസന്ധിയിലായി പ്രവാസി സമൂഹം കടുത്ത ആശങ്കയില്‍. ഈ സാഹചര്യത്തില്‍ രാജ്യത്ത് വാറ്റ് കൂടി നടപ്പിലായാല്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍
കുവൈത്ത് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവുമില്ലാതെ നാട്ടിലേക്ക് മടങ്ങാനാകാതെ പ്രതിസന്ധിയിലായി പ്രവാസി സമൂഹം കടുത്ത ആശങ്കയില്‍. ഈ സാഹചര്യത്തില്‍ രാജ്യത്ത് വാറ്റ് കൂടി നടപ്പിലായാല്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. രാജ്യത്ത് വാറ്റ് നടപ്പാക്കാന്‍ ധനകാര്യ വകുപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലായി.
വാറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ടാക്സ് ആന്‍ഡ് സര്‍വീസ് സംവിധാനം രൂപപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. പാര്‍ലമെന്റിന്റെ വരും സമ്മേളനത്തില്‍ നികുതിയുമായി ബന്ധപ്പെട്ട സിലക്ടീവ് ടാക്സ്, വാറ്റ്, യൂണിഫൈഡ് ടാക്സ് എന്നിങ്ങനെ മൂന്ന് ബില്ലുകള്‍ പരിഗണനക്ക് വന്നേക്കും.
എന്നാല്‍ നികുതി നിര്‍ദേശങ്ങളെ എം പിമാര്‍ ശക്തമായി എതിര്‍ക്കുകയാണ്. 2021-24 വര്‍ഷ ത്തേ ക്കുള്ള പ്രവര്‍ത്തന പരിപാടിയില്‍ സര്‍ക്കാര്‍ ടാക്സ് നിര്‍ദേശം ഉള്‍പ്പെടു ത്തിയി രുന്നുവെങ്കിലും എം പിമാരുടെ എതിര്‍പ്പ് മൂലം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ സാരമായി ബാധിച്ച സാമ്പത്തിക മേഖലയെ കരകയറ്റുന്നതിന് പുതിയ വരുമാന സ്രോതസ് എന്ന നിലയില്‍ വാറ്റ് അനിവാര്യ ണെന്ന് ഭരണകൂടവും കരുതുന്നു.
ഇതിനിടെ യു എ ഇ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം വാറ്റ് നടപ്പാക്കിയതും കുവൈത്തിന് പ്രചോദനമായിട്ടുണ്ട്. അതേസമയം, ഇത് പ്രവാസികളെ സാരമായി ബാധിക്കു മെന്നാണ് കരുതുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.