Breaking News

വാരാന്ത്യ വിശ്രമദിനങ്ങളില്ല; റമസാനിൽ കുവൈത്തിലെ ഇമാമുമാരുടെ അവധിയ്ക്ക് നിയന്ത്രണം

കുവൈത്ത്‌ സിറ്റി : റമസാന്‍ മാസത്തില്‍ ഇമാമുമാര്‍, മുഅദ്ദിനകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി  പരിമിതപ്പെടുത്തി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. പുണ്യമാസത്തിൽ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടി റമസാന്റെ അവസാന 10 ദിവസങ്ങളില്‍ അവധി എടുക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.  റമസാന്‍ 1 നും 19 നും ഇടയില്‍, ഇമാമുകള്‍ക്കും മുഅസ്സിനുകള്‍ക്കും പരമാവധി നാല് ദിവസത്തെ അവധി അനുവദിച്ചിട്ടുള്ളതായും ഇതു സംബന്ധിച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.  അവധിക്ക് അപേക്ഷിക്കുന്നവർ  പകരക്കാരനെ അതേ പള്ളിയില്‍ നിന്ന് തന്നെ ചുമതലപ്പെടുത്തണം. ഒരു കാരണവശാലും പകരക്കാരന് അവധി അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാസത്തിലെ വിശുദ്ധിയും തുടര്‍ച്ചയായ ആരാധനയും നിലനിര്‍ത്തുന്നതിനായി റമസാനിൽ ഉടനീളം ഇമാമുകള്‍ക്കും മുഅസ്സിനുകള്‍ക്കുമുള്ള പ്രതിവാര വിശ്രമ ദിനങ്ങള്‍ താല്‍ക്കാലികമായും ഒഴിവാക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.