Business

വായ്പാ വളര്‍ച്ചയിലും ആസ്തി ഗുണനിലവാരത്തിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്

കോവിഡ് -19 സമ്മര്‍ദങ്ങള്‍ക്കിടയിലും കഴിഞ്ഞ 10 പാദങ്ങളില്‍ സ്ഥിരതയാര്‍ന്ന ശതമാനം അടിസ്ഥാനത്തില്‍ വായ്പാ വളര്‍ച്ചയില്‍ ബാങ്ക് മികച്ച സ്ലോട്ട് നിലനിര്‍ ത്തിയിട്ടുണ്ട്. 19.80 ശതമാനം വളര്‍ച്ചയുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഒഎമ്മിന് തൊട്ടു പിന്നില്‍.

കൊച്ചി : 2022-23ലെ മൂന്നാം പാദത്തില്‍ വായ്പാ വളര്‍ച്ചാ ശതമാനത്തില്‍ സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കു കളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്. പൊതുമേഖലയുടെ ഏറ്റവും പുതിയ ത്രൈമാസ കണക്കുകള്‍ പ്രകാരം പൂനെ ആസ്ഥാനമായുള്ള ബാങ്ക് മൊത്തത്തിലുള്ള മുന്നേറ്റത്തില്‍ 21.67 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. കോവിഡ് -19 സമ്മര്‍ദങ്ങള്‍ക്കിടയിലും കഴിഞ്ഞ 10 പാദങ്ങളില്‍ സ്ഥിരതയാര്‍ന്ന ശതമാ നം അടിസ്ഥാനത്തില്‍ വായ്പാ വളര്‍ച്ചയില്‍ ബാങ്ക് മികച്ച സ്ലോട്ട് നിലനിര്‍ത്തിയിട്ടുണ്ട്. 19.80 ശതമാനം വള ര്‍ച്ചയുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഒഎമ്മിന് തൊട്ടു പിന്നില്‍. രാജ്യത്തെ ഏറ്റവും വലി യ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അഡ്വാന്‍സ് വളര്‍ച്ചയില്‍ 16.91 ശതമാനം വര്‍ ധനയോടെ നാലാം സ്ഥാനത്താണ്.

റീട്ടെയില്‍-അഗ്രികള്‍ച്ചര്‍-എംഎസ്എംഇ (റാം) വായ്പകളുടെ കാര്യത്തില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്ര ഏറ്റ വും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി-19.18 ശതമാനം. 2022 ഡിസം ബര്‍ 31-ലെ കണക്കനുസരിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയും എസ് ബി ഐയും റിപ്പോര്‍ട്ട് ചെയ്ത മൊത്തം എന്‍പിഎകള്‍ യഥാക്രമം 2.94 ശത മാനവും 3.14 ശതമാനവു മാണ്. ഈ രണ്ട് ബാങ്കുകളുടെയും അറ്റ എന്‍പിഎ യഥാക്രമം 0.47 ശതമാന മായും 0.77 ശതമാനമായും കുറഞ്ഞു.

മൂലധന പര്യാപ്തത അനുപാതവുമായി ബന്ധപ്പെട്ട്, 2022 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, പൊതുമേ ഖലാ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്നത് ബാങ്ക് ഓഫ് മഹാരാഷ്ട്ര 17.53 ശതമാനം രേഖപ്പെടുത്തി, കാനറ ബാങ്ക് 16.72 ശതമാനവും ഇന്ത്യന്‍ ബാങ്ക് 15.74 ശതമാനവും രേഖപ്പെടുത്തി. ഡാറ്റ പ്രകാരം, മൂന്നാം പാദ ത്തില്‍ പിഎസ്ബികള്‍ ക്കി ടയിലെ മൊത്തം നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ ബിഒഎം മൂന്നാം സ്ഥാ നത്താണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.