Breaking News

വായനയുടെ വിശാല ലോകത്തേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യ്ത് ‘മൊബൈൽ ലൈബ്രറി’

ദോഹ: വിദ്യാർഥികളെ സ്കൂളുകളിലേക്ക് വരവേൽക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അവസാന വാരത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പിന്തുണയോടെ മുശൈരിബ് ഗലേറിയ അവതരിപ്പിച്ച ‘മൊബൈൽ ലൈബ്രറി ശ്ര​ദ്ധേ​യ​മാ​യി. 150ലധികം പുസ്തകങ്ങളുമായി സഞ്ചരിക്കുന്ന ലൈബ്രറി ആഗസ്റ്റ് 25നാണ് പ്രവർത്തനമാരംഭിച്ചത്.
തുടർന്നുള്ള ദിവസങ്ങളിൽ കുട്ടി വായനക്കാർക്കിടയിൽ മൊബൈൽ ഗ്രന്ഥാലയവും സജീവമായി. ദിവസേന 150 മുതൽ 200 വരെ സ്കൂൾ വിദ്യാർഥികളായ വായനക്കാരാണ് മൊബൈൽ ലൈബ്രറി സേവനം ഉപയോഗപ്പെടുത്തിയത്.

വായനയുടെ വിശാലമായ ലോകത്തേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യുകയും ഒപ്പം പുതിയ അധ്യയന വർഷത്തിലേക്കുള്ള തയാറെടുപ്പുമെന്ന നിലയിലാണ് കഴിഞ്ഞ ഒരാഴ്ചക്കാലം ലൈബ്രറി പ്രവർത്തിച്ചത്. മുവാസലാത്ത് (കർ), മുശൈരിബ് പ്രോപർട്ടീസ്, മി വിഷ്വൽ കമ്പനി എന്നിവരുമായി സഹകരിച്ചാണ് ലൈബ്രറി സംരംഭം അവതരിപ്പിച്ചിരിക്കുന്നത്. കടുത്ത വേനൽ ചൂടിലും കുട്ടികളിൽനിന്ന് മികച്ച പ്രതികരണമായിരുന്നു ലൈബ്രറിക്ക് ലഭിച്ചതെന്ന് മി വിഷ്വൽ കമ്പനി പ്രോജക്ട് മാനേജർ മൊസ്തഫ സവ്ദ പറഞ്ഞു.

വൈവിധ്യമാർന്ന പുസ്തകങ്ങൾക്കൊപ്പം ചിത്രരചന, പെയിന്റിങ് ഉൾപ്പെടെ അവസരങ്ങളുമൊരുക്കിയിരുന്നു. പഴയകാല സ്കൂൾ പുസ്തകങ്ങൾ, ഉപകരണങ്ങൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ക്ലാസ്റൂം പോലുള്ള പഴയ സ്കൂൾ ഓർമകൾ ഉണർത്തിയായിരുന്നു കാമ്പയിൻ സംഘടിപ്പിച്ചത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.