Breaking News

വാണിജ്യ പ്രവര്‍ത്തനങ്ങളില്ല; ഒമാനില്‍ 35000ല്‍ പരം കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി

മസ്‌കത്ത് : വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്തതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ റജിസ്‌ട്രേഷനുകള്‍ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന  മന്ത്രാലയം . 35,778 വാണിജ്യ റജിസ്‌ട്രേഷനുകള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും റദ്ദാക്കിയ കമ്പനികളില്‍ ജോയിന്റ്‌ സ്‌റ്റോക്ക് കമ്പനികളോ വ്യക്തിഗത വ്യാപാരികളോ ഉള്‍പ്പെടുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.
റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി. ആദ്യ ഘട്ടത്തന്റെ ഭാഗമായി 1970 മുതല്‍ 1999 വരെയുള്ള കാലയളവില്‍ പ്രവര്‍ത്തനം നിര്‍ത്തിയതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ 3,415 കമ്പനികളുടെ റജിസ്‌ട്രേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായ പരിശോധനയിലാണ് ഇതിനോടകം 32,000ല്‍ പരം കമ്പനികള്‍ക്ക് തുടര്‍ പ്രവര്‍ത്തന അനുമതി നഷ്ടപ്പെട്ടിരിക്കുന്നത്.
കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള അവലോകനങ്ങളുടെ തുടര്‍ ഘട്ടം ഉടന്‍ ഉണ്ടാകും. ആര്‍ട്ടിക്കിള്‍ 15ല്‍ അനുശാസിക്കുന്ന വാണിജ്യ റജിസ്റ്റര്‍ നിയമ നമ്പര്‍ (3/74) അടിസ്ഥാനമാക്കിയാണ് റജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ വിശദീകരിച്ചു. ഒരു വ്യാപാരി മരിക്കുക, ബിസിനസ് നടത്തുന്നത് അവസാനിപ്പിക്കുക, കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെടുക, ബ്രാഞ്ച് അല്ലെങ്കില്‍ ഏജന്‍സി എന്നന്നേക്കുമായി അടയ്ക്കുക എന്നിങ്ങനെയുണ്ടെങ്കില്‍ വാണിജ്യ റജിസ്റ്റര്‍ റദ്ദാക്കണമെന്നാണ് നിയമം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.