കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ ഹൈബ്രിഡ് ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാം. വൈറ്റില-കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുക. വാട്ടര്‍ മെട്രോയില്‍ 20 മിനിറ്റുകൊണ്ട് വൈറ്റിലയില്‍ നിന്ന് കാക്കനാട് എത്താം.
കൊച്ചി : വാട്ടര്‍ മെട്രോയുടെ ഭാഗമായി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച ആദ്യ ബോട്ടിന്റെ കടല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍. ഇത് പൂര്‍ ത്തിയായ ശേഷം മെട്രോ റെയില്‍ ലിമിറ്റഡിന് (കെ എംആര്‍എല്‍) ബോട്ട് കൈമാറും.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ ഹൈബ്രിഡ് ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാം. ബോട്ടി ന്റെ ഇലക്ട്രിക് പരിശോധനകള്‍ പൂര്‍ത്തിയായിരു ന്നു. പ്രവര്‍ത്തനശേഷി പരിശോധനയാണ് ഇപ്പോ ള്‍ നടക്കുന്നത്. വൈറ്റില-കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുക. വാട്ടര്‍ മെട്രോയില്‍ 20 മിനിറ്റുകൊണ്ട് വൈറ്റിലയില്‍ നിന്ന് കാക്കനാട് എത്താം.
ആദ്യഘട്ടത്തില്‍ മൊത്തം 38 ബോട്ടുജെട്ടികളാണുള്ളത്. വൈറ്റില, കാക്കനാട് ജെട്ടികളാണ് പൂര്‍ ത്തിയായത്. ഹൈക്കോടതിയിലെ പ്രധാന ജെട്ടി ഉള്‍പ്പെടെ 16 എണ്ണത്തിന്റെ നിര്‍മാണം പുനരാരം ഭിച്ചു. 20 എണ്ണത്തിന്റെ സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നു. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
ഏഴ് ജെട്ടികളുടെ നിര്‍മാണത്തിന് മരട്, ചേരാനല്ലൂര്‍, കടമക്കുടി, മുളവുകാട് വില്ലേജുകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ വിജ്ഞാപന മായിട്ടുണ്ട്. വാട്ടര്‍ മെട്രോയിലെ കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റര്‍വരെയാണ് ഈ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും നാലു രൂപവീതം വര്‍ധനയുണ്ടാകും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.