Home

വാടക കുടിശിക ചോദിച്ചതിന് കയറി പിടിച്ചെന്ന് പരാതി;വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്‌ഐ കെ സുഗുണ വല്ലിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംഎം സിദ്ദിഖ് ആണ് കേസ് അന്വേഷിച്ചത്

കോഴിക്കോട്: വാടക കുടിശിക ആവശ്യപ്പെട്ട വീട്ടുടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്ഐ യ്ക്ക് സസ്പെന്‍ഷന്‍.കോഴിക്കോട് മെഡിക്കല്‍ കോ ളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫിസിലെ എസ്ഐ സുഗുണവല്ലിയെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

സുഗുണവല്ലി കഴിഞ്ഞ നാലുമാസത്തോളമായി വീട്ട് വാടക നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീട്ടുടമ സ്ഥന്‍ പൊലീസില്‍ പരാതി നല്‍കുകയിരുന്നു.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിഐ സുഗുണ വല്ലിയെ വിളിപ്പിച്ചെങ്കിലും ഹാജരാകാന്‍ തയാറായില്ല. തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം വീട്ടുടമയുടെ മകളുടെ ഭര്‍ത്താവ് തന്നെ ക യറി പിടിച്ചെന്ന് പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ സുഗുണവല്ലി പരാതി നല്‍കുകയായിരുന്നു.

കയറി പിടിച്ചതിനൊപ്പം വീടിന്റെ വാടക വസൂലാക്കാന്‍ തന്റെ വിവാഹ മോതിരം ഊരിയെടുത്തെന്നും സുഗുണവല്ലി നല്‍കിയ പരാതിയില്‍ പറയുന്നു.കൂടാതെ വീടിന് നല്‍ കിയ അഡ്വാന്‍സ് തുകയും മറ്റും ചേര്‍ത്ത് ഒരു ലക്ഷത്തോളം രൂപ വീട്ടുടമ തനിക്ക് നല്കാനുണ്ടെന്നും സുഗുണവല്ലിയുടെ പരാതിയില്‍ പറ യുന്നു.തുടര്‍ന്ന് പന്നിയങ്കര പൊലീസ് വീട്ടുടമയുടെ മരുമകനെതിരേ പീഡനക്കുറ്റം ചുമത്തി കേസ് എടു ത്തു.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശിക ചോദിച്ചതിലുളള വൈരാഗ്യത്തില്‍ സുഗുണവല്ലി കെട്ടിച്ചമച്ച പരാതിയാണിതെന്ന് വ്യക്തമായത്. ഇതോടെയാണ് ഇവര്‍ക്കെതിരേ വകുപ്പ് തല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.