Breaking News

വാടക കരാറുകൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക്; പോർട്ടലിലൂടെയുള്ള സേവനം അവസാനിപ്പിച്ച് മസ്‌കത്ത് നഗരസഭ.

മസ്‌കത്ത് : മസ്‌കത്ത് നഗരസഭയുടെ വാടക കരാർ സേവനങ്ങൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ നഗരസഭയുടെ ഓൺലൈൻ പോർട്ടലിലൂടെയുള്ള വാണിജ്യ വാടക കരാറുകളുടെ റജിസ്ട്രേഷൻ, പുതുക്കൽ, ഭേദഗതി എന്നീ സേവനങ്ങൾ അവസാനിപ്പിച്ചു.
സേവനങ്ങൾ ഉടൻ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി റജിസ്ട്രേഷൻ നടപടികൾ ഡിജിറ്റലാക്കുന്നതോടെ കെട്ടിട ഉടമയും ഉപയോക്താവും തമ്മിലുള്ള ഇടപാടുകൾ സുഗമമാകും. നഗരസഭ ഓഫിസുകൾ നേരിട്ട് സന്ദർശിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകും.
ഇലക്ട്രോണിക് സർട്ടിഫൈഡ് ലീസ് കരാറുകൾ ജുഡീഷ്യൽ ബോഡികൾ ഉൾപ്പെടെ വിവിധ അധികാരികൾ ഔദ്യോഗിക രേഖകളായി പരിഗണിക്കും. വാടക കരാറുകൾ ഉറപ്പുവരുത്തണമെന്ന് നഗരസഭ അറിയിച്ചു. വ്യക്തമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വാടകക്കാരന്റെയും കെട്ടിട ഉടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് വാടക കരാറുകൾ റജിസ്റ്റർ ചെയ്യുന്നതിലൂടെ ഉണ്ടാകുക. മാത്രമല്ല, പാർപ്പിട, വാണിജ്യ വസ്തുക്കളുടെ വാടക ഡാറ്റാബേസ് നിർമിക്കാനും ഇത് സഹായിക്കും. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലെ ഇലക്ട്രോണിക് എഗ്രിമെന്റ് ഫോം പൂരിപ്പിച്ച് വാടക കരാർ റജിസ്റ്റർ ചെയ്യാം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.