Kerala

വാക്‌സിന്‍ ക്ഷാമം ഗുരുതര പ്രതിസന്ധി ; അമിത തുക ഈടാക്കുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒന്നരക്കോടിയിലേറെ വാക്‌സിന്‍ ആവശ്യമാണെന്നും ഇതിനായി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

തിരുവനന്തപുരം : വാക്‌സിന്‍ ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒന്നരക്കോടിയിലേറെ വാക്‌സിന്‍ ആവശ്യമാണെന്നും ഇതിനായി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വാര്‍ത്താസമ്മേ ളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് അ ധിക തുട ഈടാക്കുന്ന ലാബുകള്‍ക്കെ തിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്ത മാ ക്കി. ഇത്തരക്കാര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കലക്ടര്‍മാര്‍ നടപടിയെ ടു ക്കുമെന്നും മ ന്ത്രി നിര്‍ദേശം നല്‍കി. പത്തനംതിട്ടയില്‍ സ്വകാര്യ ഏജന്‍സി ഓക്‌സിജന്‍ വിതരണം നിര്‍ത്തിയത് പരിശോധിക്കുമെന്നും ഐ.സി. യു ബെഡുകളില്ലാത്ത പ്രശ്‌നം ഇപ്പോള്‍ കേരളത്തിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രഖ്യാപി ച്ചിട്ടുള്ളത്. രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലും ലോക്ക്ഡൗണിനു സമാനമായ സാഹചര്യമാണുള്ളത്. കേരളമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാറിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജന ങ്ങ ള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നു. അതാണ് എക്‌സിറ്റ് പോളുകളില്‍ പ്രതിഫലിച്ചത്. തുടര്‍ഭരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. കാരണം സര്‍ക്കാര്‍ ജന ങ്ങള്‍ക്കൊപ്പമായിരുന്നു. ആ വിശ്വാസം വെച്ചിട്ടാണ് കേരളത്തിലെ ജനങ്ങള്‍ തുടര്‍ഭരണം ആഗ്ര ഹിക്കുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.