Home

വാക്സിന്‍ ലഭിക്കുന്നതിലെ കുറവ് പ്രശ്‌നമാണ് ; ആദിവാസി മേഖലയ്ക്ക് പ്രത്യേക മുന്‍ഗണന നല്‍കുമെന്ന് മന്ത്രി

നിലവില്‍ വാക്സിന്‍ ലഭിക്കുന്നതിലെ കുറവ് പ്രശ്‌നമാണ്. എന്നാല്‍ ആദിവാസി മേഖലയ്ക്ക് പ്രത്യേക മുന്‍ഗണന നല്‍കി വാക്‌സിന്‍ എത്തിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

അഗളി : അട്ടപ്പാടിയിലും കേരളത്തിലെ മറ്റ് ആദിവാസി മേഖലകളിലും ഒരു മാസത്തിനകം 100 ശത മാനം വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈ ബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ച്, അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്ത കരോ ട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ വാക്സിന്‍ ലഭിക്കുന്നതിലെ കുറവ് പ്രശ്‌നമാണ്. എന്നാല്‍ ആദിവാസി മേഖലയ്ക്ക് പ്രത്യേക മു ന്‍ഗണന നല്‍കി വാക്‌സിന്‍ എത്തി ക്കും. അട്ടപ്പാടിയില്‍ സ്ത്രീകളും, കുട്ടികളുമടക്കമുള്ളവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി കൂടുതല്‍ സമഗ്രമായ സംയോജിത പോഷക പദ്ധ തികള്‍ നടപ്പാക്കുമെ ന്നും വീണ ജോര്‍ജ് പറഞ്ഞു. അട്ടപ്പാടിയില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ നവജാത ശിശുക്കളുടെ മര ണ നിരക്ക് കുറയ്ക്കാന്‍ നിരന്തരവും കാര്യക്ഷമവുമായ ഇടപെടലുകള്‍ കൊണ്ട് സാധ്യമായി. തുടര്‍ ന്നും  കൂടുതല്‍ ഗുണകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കും.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധി പ്പിക്കുന്നതിനായി ജില്ലയിലെ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിങ് യൂണിറ്റ് ആഴ്ചയില്‍ ഒരിക്കല്‍ അട്ടപ്പാടിയില്‍ എത്തും. അട്ടപ്പാടിയിലെ 32,000 വരുന്ന ആദിവാസികളില്‍ 82 ശതമാനം വാക്‌സി നേഷന്‍ പൂര്‍ത്തിയായി. ആദിവാസികള്‍ ആശ്രയിക്കുന്ന കോട്ടത്തറ ആശുപത്രിയില്‍ കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്നും അടിസ്ഥാന സൗകര്യ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതൂര്‍ ഊരിലെ സമൂഹ അടുക്കളയും പുതൂര്‍ കുടുംബ ആരോഗ്യ കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ യൂണിറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.

എന്‍ ഷംസുദീന്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ഷോ ളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍ കുമാര്‍, ഡിഎംഒ ഡോ. കെ പി റീത്ത, അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. ആര്‍ പ്രഭുദാസ്, അട്ടപ്പാ ടി ബ്ലോക്ക് കോവിഡ് നോഡല്‍ ഓഫീസര്‍ ജൂഡ് തോംസണ്‍ എന്നിവര്‍ അവലോക നയോഗത്തി ല്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.