സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്സിന്‍ ഉദാരവല്‍ക്കരണ നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രപൂര്‍വം പിന്‍മാറ്റം കൂടിയാണ്
ന്യുഡല്‍ഹി : വാക്സിന്‍ ക്ഷാമം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാറുകളാകും ഇനി പ്രതിക്കൂട്ടിലാവുക. വാക്സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്സിന്‍ വാങ്ങാനുള്ള കേന്ദ്ര നിരദേശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇരുട്ടടിയായി. സംസ്ഥാനങ്ങളെ സാമ്പത്തിക കെണി യിലകപ്പെടുത്തുന്ന വാക്സിന്‍ ഉദാരവല്‍ക്കരണ നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രപൂര്‍വം പിന്‍മാറ്റം കൂടിയാണ്.
50 ശതമാനം വാക്സിന്‍ കേന്ദ്രസര്‍ക്കാറിന് നല്‍കുമ്പോള്‍ 50 ശതമാനം പൊതുവിപണിയില്‍ ലഭ്യമാ ക്കുന്നതാണ് വാക്‌സിന്‍ ഉദാരവല്‍ക്കരണ നയം.സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നിര്‍മാണ കമ്പനിക ളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ സാധിക്കും. എന്നാല്‍ എത്ര രൂപക്കാകും മരുന്ന് കമ്പനികള്‍ വാക്സിന്‍ വില്‍ക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം വെച്ചിട്ടില്ല. സ്വകാര്യ ദാതാക്കള്‍ അവരുടെ വാക്സിന്റെ വില സുതാര്യമായി പ്രഖ്യാപി ക്കുമെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അടിസ്ഥാന വിലയോ അല്ലെങ്കില്‍ എത്ര രൂപ വരെ ഈടാക്കാമെന്നോ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശി ക്കുന്നില്ല. നിര്‍മ്മാതാവ് നിര്‍ണയിക്കുന്ന വിലക്ക് ഓരോ സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ വാങ്ങേണ്ടി വരും.
വാക്സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലക്കോ അതിന് മുകളിലോ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ വാ ങ്ങേണ്ടി വരും.ഇതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്കാകും സംസ്ഥാനങ്ങളെ കൊണ്ടെ ത്തിക്കുക. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വാക്സിനുകളുടെ വിലയില്‍ ഗണ്യമായ ഉദാരവല്‍ക്കരണത്തോടെയാണ് നടപ്പിലാകുന്നത്.
കമ്പനികളും സംസ്ഥാനങ്ങളും നേരിട്ട് കച്ചവടത്തിലേര്‍പ്പെടന്‍ കേന്ദ്രം നിര്‍ദേശിക്കുമ്പോള്‍ അടി സ്ഥാനപരമായി, സംസ്ഥാനങ്ങള്‍ക്ക് വാക്സിനുകള്‍ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്ന് പിന്മാറുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് ആക്ഷേപം വ്യാപകമായി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.