വാക്സിനെടുക്കാത്ത അധ്യാപകരെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതുസം ബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. വാക്‌സിനെടുക്കാന്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് വിസമ്മതം അറിയിച്ച അധ്യാപകരെ പരിശോധിക്കും.
തിരുവനന്തപുരം:കോവിഡ് വാക്സീന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകു മെന്ന് വിദ്യാഭ്യാസവകുപ്പ്.വാക്‌സിനെടുക്കാത്ത അധ്യാപകരെ പരി ശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വാക്‌സിനെടുക്കാന്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് വിസമ്മതം അറിയിച്ച അധ്യാപകരെ പരിശോധി ക്കും.
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി എല്ലാ അധ്യാപകരും വാക്സിന്‍ എടുക്കണമന്ന് സര്‍ക്കാര്‍ നിര്‍ദേശം ന ല്‍കിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം തത്കാലം വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരൊഴികെ എല്ലാവരും രണ്ട് ഡോസ് വാക്സിന്‍ എടുക്കണമെന്നാ യിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.കര്‍ശന നിര്‍ദേശമുണ്ടായിട്ട് പോലും 5000ത്തോളം അ ധ്യാപകര്‍ ഇതുവരെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറിയിരുന്നില്ല.എന്നാല്‍ ഒരു ചെറിയ ശതമാനം മാത്രമാ ണ് ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് വാക്സിന്‍ സ്വീകരിക്കാതിരുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്കൂട്ടല്‍. ഈ ഒരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചത്.പരിശോധയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
വാക്‌സിനെടുക്കാന്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് വിസമ്മതം അറിയിച്ച അധ്യാപകരെ പരിശോധി ക്കും. അധ്യാപകര്‍ക്ക് വാക്‌സിനെടുക്കാന്‍ പ്രത്യേക ക്രമീകരണം ആവശ്യമെങ്കില്‍ നല്‍കുമെന്ന് ആരോ ഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുന്നതും സര്‍ക്കാര്‍ ആലോചിക്കു ന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചു ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.വാക്സീന്‍ എടുക്കാത്ത അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശ മാണു സമൂഹത്തി നു നല്‍കുന്നതെന്നാണു ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പി ന്റെയും അഭിപ്രായം. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹ ചര്യത്തില്‍ എത്രയും വേഗം വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.