News

വഴിയോരങ്ങളിൽ ഇനി മത്സ്യവിപണനം അനുവദിക്കില്ല ; വിൽപ്പന മാർക്കറ്റുകളിൽ മാത്രം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടപ്പാക്കുന്നതിന് വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക മാർക്കറ്റുകളിലേക്ക് മാറ്റണമെന്നും ഇക്കാര്യത്തിൽ വഴിയോര മത്സ്യവിപണനത്തൊഴിലാളികൾ സഹകരിക്കണമെന്നും  ഫിഷറീസ് മന്ത്രി   ജെ. മേഴ്സിക്കുട്ടി അമ്മ അഭ്യർത്ഥിച്ചു.
കോവിഡ് വ്യാപന ആശങ്കയിൽ സംസ്ഥാനത്തെ മത്സ്യവിപണന മാർക്കറ്റുകൾ അടച്ചിരുന്നു.  കോവിഡ്  പ്രതിരോധ മാനദ്ണഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ മാർക്കറ്റുകൾ തുറക്കുന്നതിനുള്ള തീരുമാനമായി.   തദ്ദേശ സ്വയംഭരണ വകുപ്പുമായി ചർച്ച   നടത്തിയതിന്റെ  അടിസ്ഥാനത്തിലാണ് തീരുമാനം.
മത്സ്യത്തൊഴിലാളികൾക്കും മത്സ്യവിപണനത്തൊഴിലാളികൾക്കും കോവിഡ്  പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള മാർക്കറ്റ് അടച്ചിടൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.  മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളും, സന്നദ്ധ സംഘടനാ പ്രവർത്തകരുമായി കാര്യങ്ങൾ വിശദമായി ചർച്ച ചെയ്താണ് മാർക്കറ്റുകൾ  തുറക്കാൻ തീരുമാനിച്ചതെന്നും  കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മത്സ്യവിപണനത്തിനുള്ള  അവസരം നൽകുകയെന്നതാണ്  സർക്കാർ  നയമെന്നും മന്ത്രി അറിയിച്ചു.
നിലവിലുള്ള മാർക്കറ്റുകൾക്ക് പുറമേ ഏതെങ്കിലും സ്ഥലത്ത് പുതിയതായി മത്സ്യ വിപണന സൗകര്യം  ഒരുക്കണമെങ്കിൽ ഗ്രാമ – ബ്ലോക്ക് – പഞ്ചായത്തുകൾക്ക് അതിനുള്ള പ്രത്യേക സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച്  തീരുമാനമെടുക്കാം. ഏതെങ്കിലും മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം.
പ്രാദേശിക മാർക്കറ്റുകൾ അടഞ്ഞു കിടന്നതിനാലാണ് വഴിയോര മത്സ്യവിപണനത്തിന് തുടക്കമായത്. എന്നാൽ കോവിഡ് വളരെയധികം വ്യാപിക്കുന്നതിന്റെയും പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ  ഇനി മുതൽ  വഴിയോര മത്സ്യവിപണനം അനുവദിക്കാനാവില്ല. പ്രത്യേകിച്ച് മത്സ്യവിപണനത്തിനുള്ള മാർക്കറ്റ് ആരംഭിച്ചിട്ടുള്ളതിനാൽ എല്ലാ വഴിയോര മത്സ്യവിപണനങ്ങളും മാർക്കറ്റുകളിലേക്ക് മാറേണ്ടതുണ്ട്. മാറിയ സാഹചര്യത്തിൽ വഴിയോര മത്സ്യവിപണനത്തൊഴിലാളികൾ സർക്കാരുമായി സഹകരിച്ച്   മത്സ്യവിപണനം  മാർക്കറ്റുകളിലേക്ക് മാറ്റണമെന്ന്  മന്ത്രി  അറിയിച്ചു.
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.