News

കൺസ്യൂമർഫെഡ് ത്രിവേണി ബ്രാന്റിൽ അഞ്ച് ഉൽപ്പന്നങ്ങൾ പുറത്തിറക്കി

ഓണവിപണിയിലേക്ക് കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ ത്രിവേണി ബ്രാന്റിൽ അഞ്ച് ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ചായപ്പൊടി, വെളിച്ചെണ്ണ, ആട്ട, മൈദ, റവ എന്നിവയാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കുക.

പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ചായപ്പൊടി, വെളിച്ചെണ്ണ, ആട്ട, മൈദ, റവ എന്നിവയാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കുക.
കോവിഡ് പ്രതിസന്ധി കാലത്ത് അവശ്യവസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുമായി ചേർന്നാണ് കൺസ്യൂമർഫെഡ് ഈ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. മലപ്പുറത്തെ കോഡൂർ സർവീസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോഡൂർ കോക്കനട്ട് കോംപ്ലക്‌സ് എന്ന സഹകരണ സ്ഥാപനത്തിലാണ് ത്രിവേണി വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നത്. ആദ്യത്തെ മൂന്നു മാസം ത്രിവേണി വെളിച്ചെണ്ണ വാങ്ങുന്നവർക്ക് ത്രിവേണി നോട്ടുബുക്ക് സൗജന്യമായി നൽകുന്നതിന് കൺസ്യൂമർഫെഡ് തീരുമാനിച്ചിട്ടുണ്ട്.
ഇടുക്കിയിലെ തേയില കർഷകരിൽനിന്നും തേയില ശേഖരിച്ച് ‘സഹ്യ’ എന്ന പേരിൽ ചായപ്പൊടി പുറത്തിറക്കുന്ന തങ്കമണി സർവീസ് സഹകരണ ബാങ്ക് മുഖേനയാണ് ത്രിവേണി ചായപ്പൊടി വിപണിയിലിറക്കുന്നത്. പ്രീമിയം, എക്‌സ്ട്രാ സ്‌ട്രോംങ്, പ്രീമിയം ഹോട്ടൽ ബ്ലന്റ്, ലീഫ് ടീ, ബൾക്ക് ടീ എന്നിങ്ങനെ വിവിധ ബ്രാന്റുകളിലായി ചായപ്പൊടികൾ വിപണിയിൽ ലഭ്യമാകും.
പത്തനംതിട്ടയിലെ മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപനമായ മൈഫുഡ് റോളർ ഫ്‌ളവർ ഫാക്ടറിയുമായി സഹകരിച്ചാണ് ത്രിവേണി ബ്രാന്റിൽ ആട്ട, മൈദ, റവ എന്നിവ നിർമിക്കുന്നത്. ഉൽപ്പന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്താൻ കൺസ്യൂമർഫെഡിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹ്ബൂബ്, എം.ഡി. വി.എം. മുഹമ്മദ് റഫീക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.