വളരുന്ന ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകളുമായി പ്രവാസ വ്യവസായികൾ ;

ദുബായ് :സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് ആശംസ നേർന്നു പ്രവാസ ലോകം. ആഗോള ശക്തിയായി വളരുന്ന ഇന്ത്യയുടെ ചരിത്രം പ്രതിരോധത്തിന്റെയും നവീകരണത്തിന്റേതുമാണെന്ന് പ്രവാസി വ്യവസായികൾ പറഞ്ഞു.ഇന്ത്യ വളരുമ്പോൾ യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധവും വളർച്ചയുടെ വഴിയിലാണ്. സാമ്പത്തിക ഇടനാഴി, മാരിടൈം, ലോജിസ്റ്റിക്സ് മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതൽ മെച്ചപ്പെടുത്തും. ഊഷ്മളമായ ഈ ബന്ധം വ്യാപാരം സുഗമമാക്കുക മാത്രമല്ല, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾക്കും സഹകരണത്തിനും വഴിയൊരുക്കുന്നു. സംരംഭകരെ സംബന്ധിച്ച് പുതിയ അവസരങ്ങളും മേഖലകളും കണ്ടെത്തുന്നതിൽ ഇത് അനുകൂല അന്തരീക്ഷമാണ്.

യുഎഇ- ഇന്ത്യ സഹകരണത്തിന്റെ ആണിക്കല്ലാണ് ആരോഗ്യ മേഖല. ആരോഗ്യ സംരക്ഷണത്തിലെ ഏറ്റവും പ്രധാന സഹകരണങ്ങളിലൊന്നാണ് മെഡിക്കൽ വാല്യൂ ട്രാവൽ, ഇത് ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളിലും
വൈദഗ്ധ്യത്തിലും ഇരുരാജ്യങ്ങളുടെയും മികവ് പ്രയോജനപ്പെടുത്തി മെഡിക്കൽ ടൂറിസം സാധ്യതകൾ വർധിപ്പിക്കും. 2001 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിലൂടെ ഈ മേഖലയിലെ വളർച്ച നേരിട്ട് കണ്ടു.
വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കു സമസ്ത മേഖലകളും കുതിക്കുന്നതാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. അതിവേഗം വളരുന്ന ലോക സാമ്പത്തികശക്തിയായി ഇന്ത്യ മാറി.വൈകാതെ 5 ലക്ഷം കോടി സമ്പദ് ഘടനയായി രാജ്യം മാറും.
ഇന്ത്യ- യുഎഇ. ചരിത്രപരമായ ബന്ധം ശക്തമായി തുടരുന്നതിൽ പ്രവാസ ലോകം അഭിമാനിക്കുന്നു. രാജ്യങ്ങൾ തമ്മിൽ മികച്ച ബന്ധവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും, ശക്തമായ സഹകരണ കരാറുകളും യാഥാർഥ്യമാക്കിയ ഭരണാധികാരികളോടാണ് ഈ സമയം നന്ദി പറയുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.