വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ തോമസിന് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വീഴ്ച വരുത്തിയെന്ന് കുടുംബം
മാനന്തവാടി :വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ തോമസിന് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വീഴ്ച വരുത്തിയെന്ന് കുടുംബം. കര്‍ഷകന്റെ വീട്ടിലെത്തിയ വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ മുന്നിലാണ് കുടുംബം പൊട്ടിക്കര ഞ്ഞ് പരാതിപ്പെട്ടത്. കര്‍ ഷകനെ ആദ്യം കൊണ്ടുപോയ മാനന്തവാടി സര്‍ക്കാര്‍ മെഡി.കോളജ് ആശുപ ത്രിയില്‍ നല്ല ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ലെന്ന് മകള്‍ സോന കരഞ്ഞുകൊണ്ട് മന്ത്രി യോട് പരാ തിപ്പെട്ടു.
മെഡിക്കല്‍ കോളജില്‍ നല്ല ഡോക്ടറോ നഴ്സോ ഒന്നും ഉണ്ടായിരുന്നില്ല. ആംബുലന്‍സ് സൗകര്യം പോ ലും അനുവദിച്ചില്ല. മെഡിക്കല്‍ കോളജ് എന്ന പേരു വെച്ചിട്ടുണ്ട ല്ലോ.എന്തിനാ അത്.എന്റെ ചാച്ചനോ പോയി. വേറെ ആര്‍ക്കും ഇതേപോലെ ഒരു ഗതി വരുത്തരുത് പ്ലീസ്… സോന മന്ത്രിക്ക് മുന്നില്‍ പൊട്ടിക്ക രഞ്ഞു.
കോഴിക്കോട് മെഡി.കോളജിലേക്ക് റഫര്‍ ചെയ്തതിന് ശേഷം ഐ സി യു സൌകര്യമുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ പോലും സാധിച്ചില്ലെന്നും സോന പറഞ്ഞു. കടുവയുടെ കടിയില്‍ കര്‍ഷകന്റെ തുടയെല്ല് പൊട്ടിയിരുന്നുവെന്നും ശസ്ത്രക്രിയ ചെയ്യാനുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം ഇല്ലായിരുന്നെന്നും മെഡി.കോളജ് അധി കൃതര്‍ സമ്മതിക്കുന്നുണ്ട്.
കടുവയുടെ ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റ വെള്ളാരംകുന്ന് സ്വദേശി തോമസ് ( സാലു-50) ഈ മാസം 12 നാണ് മരിച്ചത്.കടുവയുടെ ആക്രമണത്തില്‍ തോമസിന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ശസ്ത്രക്രിയ ചെയ്യാന്‍
വാസ്‌കുലാര്‍ സര്‍ജന്‍ ഇല്ല
കടുവയുടെ കടിയേറ്റ് തോമസിന്റെ തുടയില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. നിരവധി രക്ത ക്കുഴലുകള്‍ പൊട്ടിയിരുന്നു. അതിന് വേണ്ട ശസ്ത്രക്രിയ ചെയ്യാന്‍ വാസ്‌കുലാര്‍ സര്‍ജന്‍ വേ ണം. എന്നാല്‍ അത് വയനാട് മെഡിക്കല്‍ കോളജില്‍ ഇല്ലെന്നും, കോഴിക്കോട് മെഡിക്കല്‍ കോളജിലേ സൂപ്പര്‍ സ്പെഷാലിറ്റി സംവിധാനം ഉള്ളൂ എന്നതി നാലാണ് അങ്ങോട്ടേക്ക് റഫര്‍ ചെയ്തതെന്നുമാണ് വയനാട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറയുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.