Breaking News

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് :കാണാതായ വോട്ടുപെട്ടി കണ്ടെത്തിയതില്‍ ദുരൂഹത ; നജീബ് കാന്തപുരത്തിന് നിര്‍ണായകം

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ കാണാതായ തപാല്‍വോട്ട് പെട്ടി കണ്ടെ ത്തി. ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ നിന്നാണ് തപാല്‍ വോട്ടു പെട്ടി കണ്ടെടുത്തത്.

മലപ്പുറം: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ കാണാതായ തപാല്‍വോട്ട് പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ നിന്നാണ് തപാല്‍ വോട്ടുപെട്ടി കണ്ടെടുത്തത്. നജീബ് കാന്തപുരം എംഎല്‍എയുടെ വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെപിഎം മുസ്തഫ സമര്‍പ്പിച്ച ഹര്‍ജിയില്‍ വോട്ടുപെട്ടികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതി ന്റെ അടിസ്ഥാനത്തില്‍ ജില്ലാ ട്രഷറിയില്‍ പരിശോധിച്ചപ്പോഴാണ് വോട്ടുപെട്ടികള്‍ കാണാതിരുന്നത്. തുടര്‍ന്ന് ഇതു മാധ്യമ വാര്‍ത്തയായപ്പോള്‍ ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ പെ ട്ടികള്‍ ഉണ്ടെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.

2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടി നാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ പിഎം മുസ്തഫ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഉപയോഗിച്ച ബാലറ്റ് പേപ്പര്‍ അട ക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഇന്നു രാവിലെ ഹൈക്കോടതിയി ല്‍ എത്തിക്കാന്‍ നിര്‍ദേശം ലഭി ച്ചിരുന്നു. കേസ് നടത്തിപ്പിന്റെ സൗകര്യം കണക്കിലെടുത്ത് ഇവ ഹൈക്കോടതിയിലേക്കു മാറ്റാന്‍ രജി സ്ട്രാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാറ്റിവെച്ചതും അസാധുവായതും തപാല്‍ ബാല റ്റുകളും മുഴുവനായും, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകളുമാണ് കൊ ണ്ടു പോകുക. നാളെയാണ്  കേസ് വീണ്ടും പരിഗണിക്കുന്നത്.

2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടി നാണ് വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എല്‍.ഡി.എഫ്.സ്വ തന്ത്രന്‍ കെ.പി.എം. മുസ്തഫയാണ് വിജയം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 80-ന് മുകളിലുള്ളവരുടെയും അവശ രാ യവരുടെയും വീടുകളിലെ ത്തി വോട്ട് ചെയ്യിപ്പിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ ആദ്യമായി അവസര മൊരു ക്കിയിരുന്നു. പ്രത്യേക തപാല്‍ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകള്‍ വോട്ടെണ്ണല്‍ വേളയില്‍ എണ്ണാതെ മാറ്റിവെച്ചിരുന്നു. ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് മാറ്റിയത്. യുഡിഎഫ് സ്ഥാനാര്‍ഥി വിജയത്തിലേ ക്കടുത്തതോടെ ഈ വോട്ടുകള്‍ എണ്ണണമെന്ന് എല്‍. ഡി.എഫ്. രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കില്‍ കോടതി യെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കെപിഎം മുസ്തഫ കോടതിയെ സമീപിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.