Breaking News

വരുന്നു എഐ സേവനം, കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ; പ്രതീക്ഷയായി ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളം.

ദുബായ് : ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയതായി നിർമിക്കുന്ന ടെർമിനലിൽ നിർമിത ബുദ്ധി (ആര്‍ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) യുടെ സഹായത്തോടെ സേവനം. ചെക്ക് ഇൻ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ എന്നിവ എ ഐ സഹായത്തോടെ പൂർത്തിയാക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. 2033 നകം പുതിയ ടെർമിനലിന്‍റെ നിർമാണം പൂർത്തിയാക്കുമെന്നും പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കാൻ ഇതിന് ശേഷിയുണ്ടാവുമെന്നും ദുബായ് എയർ പോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത് പറഞ്ഞു.
35 ബില്യൻ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ടെർമിനൽ വരുന്ന സാഹചര്യത്തിൽ 2030 നകം 5,16,000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്മാർട്ട് ഗേറ്റുകളിൽ നിന്ന് ബയോ മെട്രിക് സംവിധാനത്തിലേയ്ക്കുള്ള മാറ്റം നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് പോൾ ഗ്രിഫിത് പറഞ്ഞു. 
∙ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും
അൽ മക്തൂം വിമാനത്താവളത്തെ ദുബായ് സർക്കാർ രണ്ടാം ഹബ് എന്ന നിലയിൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ അടുത്ത ദശകത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന പ്രതീക്ഷിക്കുന്നു. ഇപ്പോൾ കാർഗോ വിമാനങ്ങളും ചില ബജറ്റ് എയർ ലൈനുകളും മാത്രമാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്.
വിമാനത്താവളത്തിന്‍റെ വികസനം ദുബായുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് നൽകും. 2030 ആകുമ്പോഴേയ്ക്കും ദുബായ് എയർ പോർട്സ് 89 ബില്യൻ ദിർഹം വരുമാനമുണ്ടാക്കുമെന്നാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സിന്‍റെ പഠന റിപോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ഇത് 62 ബില്യൻ ദിർഹമായിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.