കുവൈത്ത്‌സിറ്റി : മംഗഫ് മേഖലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങലാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പിടിയിലായി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. റസിഡന്‍സി കലാവധി കഴിഞ്ഞവരും, ജോലി മാറി ചെയ്തത് അടക്കം ഏഴുപേരെ പിടികൂടി.
കൃത്യമായ രേഖകളില്ലാതെ മോട്ടർ സൈക്കിള്‍ ഓടിച്ച ആറുപേരും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഒരു മാസത്തിലെറെയായി അധികൃതര്‍ നടത്തി വരുന്ന പരിശോധനയില്‍ ആയരിക്കണക്കിന് ലംഘനങ്ങളാണ് പിടികൂടിയിട്ടുള്ളത്. പ്രത്യേകിച്ച്, വ്യാഴം-വെള്ളി ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രധന മേഖലകളിലെ പ്രവേശന കവാടങ്ങള്‍ എല്ലാം അടച്ചാണ് പരിശോധന.
ഇന്നലെ മംഗഫില്‍ നടന്ന പരിശോധനകൾക്കു മേജര്‍ ജനറല്‍ അബ്ദുള്ള സാഫാ അല്‍ മുള്ള, അസിസ്റ്റന്റ് സെക്രട്ടറി ഫോര്‍ സ്‌പെഷല്‍ സെക്യൂരിറ്റി അഫേഴ്‌സ് മേജര്‍ ജനറല്‍ ഹമദ് അഹമ്മദ് അല്‍ മുനിഫി, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ പബ്ലിക് സെക്യൂരിറ്റി അഫേഴ്‌സ് മേജര്‍ ജനറല്‍ ജമാല്‍ അല്‍ ഫൗദരി കൂടാതെ,ഗതാഗത മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഇടവരുത്താതെ, സ്വദേശികളും വിദേശികളും, തങ്ങളുടെ ഔദ്യോഗിക രേഖകള്‍ കൈവശം കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.