Home

വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സഹോദരിയുടെ മകളുടെ മകന്‍ പിടിയില്‍

റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെക്കേ തൊടിയില്‍ ഖദീജയാണ് കൊല്ലപ്പെട്ടത്. സംഭവ ത്തില്‍ ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിര്‍ പിടിയിലായി

പാലക്കാട്: ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ വീ ടിനുള്ളിലാണ് മൃതദേഹം കണ്ടത്.റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെക്കേ തൊടിയില്‍ ഖദീജ (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിര്‍ പിടിയി ലായി.

ഉച്ചയ്ക്ക് ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജ ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ സ്വര്‍ണം വില്‍ക്കാനായി എത്തിയിരുന്നു. ഇത് ഖദീജയുടെ സ്വര്‍ണ മാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷീജ, കൊല പാതകത്തിന് കൂട്ടു നിന്നതെന്നു കരുതുന്ന അല്‍ത്താഫ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട ഖദീജയുടെ ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസിന്റെ പിടിയിലായി. ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജയുടെ മകന്‍ യാസി റാണ് പിടിയിലായത്. ഷീജയെയും മറ്റൊരു മകനായ അല്‍ത്താഫിനെയും പൊലീസ് തിരയുകയാ ണ്.

ഷീജ സ്വര്‍ണാഭരണം വില്‍ക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ എത്തിയിരുന്നു. സംശയം തോന്നി യതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ഖദീജയുടെ സ്വര്‍ണമാണെന്ന് പൊലീസ് ക ണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഷീജ ബന്ധുവായതിനാല്‍ പരാതിയില്ലെന്ന നിലപാടായിരുന്നു ഖദീജയുടേത്.

തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. എന്നാല്‍ എട്ടരയോടെ വീട്ടിനകത്ത് ഖദീജയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തു കയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറി നെ പൊലീസ് അറസ്റ്റ് ചെയ്തത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.