Editorial

വയോധികയുടെ മരണം സര്‍ക്കാരിന്റെ കണ്ണ്‌ തുറപ്പിക്കുമോ?

വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാരണത്താല്‍ ആവശ്യമായ സമയത്ത്‌ ചികിത്സ ലഭിക്കാതെ പോയ കോവിഡ്‌ രോഗിയായ വയോധിക മലപ്പുറത്ത്‌ മരിച്ച സംഭവം കേരളത്തിന്റെ ആദ്യഘട്ടത്തിലെ കോവിഡ്‌ പ്രതിരോധത്തിന്റെ യശസിന്‌ മുകളില്‍ വന്നുപതിച്ച മറ്റൊരു കളങ്കമാണ്‌. കോവിഡ്‌ രോഗികളായ സ്‌ത്രീകള്‍ക്ക്‌ മതിയായ സുരക്ഷയൊരുക്കുന്നതില്‍ വീഴ്‌ച പറ്റിയത്‌ മൂലം നടന്ന പീഡന സംഭവങ്ങള്‍ കേരളത്തെ ഞെട്ടിപ്പിച്ചതിനു പിന്നാലെയാണ്‌ എഴുപത്തെട്ടുകാരിയായ കോവിഡ്‌ രോഗി ചികിത്സ കിട്ടാത്തത്‌ മൂലം മരണമടഞ്ഞത്‌. കോവിഡ്‌ പ്രതിരോധത്തിന്‌ മതിയായ സമയം ലഭിച്ചിട്ടും ആവശ്യത്തിന്‌ വെന്റിലേറ്ററുകള്‍ ഒരുക്കാന്‍ സര്‍ക്കാരിന്‌ എന്തുകൊണ്ട്‌ സാധിക്കുന്നില്ല എന്ന ചോദ്യം നേരത്തെ ഗള്‍ഫ്‌ ഇന്ത്യന്‍സ്‌.കോം എഡിറ്റോറിയല്‍ ഉന്നയിച്ചിരുന്നതാണ്‌.

മഞ്ചേരി ഗവര്‍മെന്റ്‌ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ രോഗി വെന്റിലേറ്റര്‍ ഇല്ലെന്ന കാരണത്താല്‍ തിരിച്ചയക്കപ്പെട്ടതിനു ശേഷം രാത്രി മുഴുവന്‍ ചികിത്സ തേടി അലയുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ചു സമയത്തിനു ശേഷം രോഗി മരണത്തിന്‌ കീഴടങ്ങി. ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്ന ഒരു ജീവനാണ്‌ പൊലിഞ്ഞുപോയത്‌.

കോവിഡ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന്‌ നേരത്തെ തന്നെ ഞങ്ങള്‍ ചൂണ്ടികാട്ടിയിരുന്നതാണ്‌. രോഗികളുടെ എണ്ണം കൂടുന്നതോടെ വെന്റിലേറ്ററുകളുടെ ക്ഷാമം വര്‍ധിക്കുമെന്നും ഇപ്പോള്‍ തന്നെ കിട്ടാനില്ലെന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ സെപ്‌റ്റംബര്‍ 12ന്‌ നടത്തിയ പ്രസ്‌താവനക്കു പിന്നാലെയാണ്‌ വെന്റിലേറ്റര്‍ ഒഴിവില്ലാത്തത്‌ മൂലം കോവിഡ്‌ രോഗി മരണപ്പെടുന്ന സംഭവമുണ്ടായത്‌. കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട്‌ ഏഴ്‌ മാസം കഴിഞ്ഞിട്ടുപോലും മതിയായ വെന്റിലേറ്ററുകള്‍ ഒരുക്കാന്‍ സര്‍ക്കാരിന്‌ കഴിയാതെ പോയത്‌ ഉദാസീനത മൂലമാണെന്നേ പറയാനാകൂ. ഇത്തരമൊരു സാഹചര്യം വളരെ നേരത്തെ തന്നെ നാം പ്രതീക്ഷിച്ചിട്ടും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നമുക്ക്‌ പിഴവു പറ്റി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ തികഞ്ഞ സൂക്ഷ്‌മത പുലര്‍ത്തിയ നമ്മുടെ സംവിധാനം പിന്നീട്‌ ഏറെ പിറകോട്ടുപോയതിന്റെ ഫലമാണ്‌ മഞ്ചേരിയിലെ വയോധികയുടെ മരണം.

കഴിഞ്ഞ ദിവസം കോവിഡ്‌ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലാണെത്തിയത്‌. സെപ്‌റ്റംബര്‍ 23ന്‌ മാത്രം 5376 പേര്‍ കോവിഡ്‌ പോസിറ്റീവായി. കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ ഇരുപത്‌ പേരാണ്‌. കോവിഡ്‌ കേസുകള്‍ ഇങ്ങനെ കുതിച്ചുയരുമ്പോഴും വെന്റിലേറ്ററുകള്‍ കിട്ടാനില്ലെന്ന്‌ ആരോഗ്യമന്ത്രി കൈമലര്‍ത്തിയാല്‍ മാത്രം മതിയോ? മഞ്ചേരിയില്‍ നടന്നതു പോലുള്ള നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണ്‌ സ്വീകരിക്കുന്നതെന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.