Breaking News

വമ്പൻ വിലക്കുറവുമായി ദുബായിൽ സൂപ്പർ സെയിൽ ഇന്നുമുതൽ; 500ലേറെ ബ്രാൻഡുകൾക്ക് 90% വരെ വിലക്കുറവ്

ദുബായ് : ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വമ്പൻ ആദായ വിൽപനയുമായി 4 ദിവസം നീളുന്ന സൂപ്പർ സെയിലിന് ദുബായിൽ ഇന്നു തുടക്കം. 500ലേറെ ബ്രാൻഡുകൾക്ക് 90% വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന സൂപ്പർ സെയിൽ നവംബർ 2 വരെ തുടരും. ഉൽപന്നങ്ങൾ ആകർഷക വിലയിൽ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണിതെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു. ഫാഷൻ ഉൽപന്നങ്ങൾ, പാദരക്ഷകൾ, സൗന്ദര്യ വർധക വസ്തുക്കൾ, വിനോദ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം ആദായ വിൽപനയിൽ ഉൾപ്പെടും. 
 ∙ പങ്കാളിത്ത സ്ഥാപനങ്ങൾ
അൽഖവാനീജ് വോക്ക്, ബർജുമാൻ, ദെയ്റ, ഷിൻദഗ, മെഅസിം, മിർദിഫ് എന്നിവിടങ്ങളിലെ സിറ്റി സെന്റർ, സർക്കിൾ മാൾ, സിറ്റ് വോക്ക്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഇബ്ൻ ബത്തൂത്ത മാൾ, മാൾ ഓഫ് ദ് എമിറേറ്റ്സ്, മെർക്കാറ്റൊ, നഖീൽ മാൾ, ഒയാസിസ് സെന്റർ, ദ് ബീച്ച് ജെബിആർ, ദി ഔട്‌ലറ്റ് വില്ലേജ്, വാഫി സെന്റർ തുടങ്ങി ദുബായിലെ 3000ത്തിലേറെ ഔട്‌ലറ്റുകളിൽ ആദായവിൽപന ലഭിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.