UAE

വന്‍കിട കമ്പനികളുടെ പേരില്‍ വ്യാപക തൊഴില്‍ തട്ടിപ്പ്; വാഗ്ദാനങ്ങളില്‍ കുടുങ്ങി നിരവധി പേര്‍, വഞ്ചിതരായവരില്‍ ഭൂരിഭാഗവും മലയാളികള്‍

യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാന തട്ടിപ്പില്‍ കുടു ങ്ങി നിരവധി പേര്‍. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ലോകത്ത് സംജാതമായ തൊ ഴില്‍ പ്രതിസന്ധിയുടെ മറവി ലാണ് വ്യാപകമായ തൊഴില്‍ തട്ടിപ്പ് അരങ്ങേറുന്നത്

അബൂദബി: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാന തട്ടിപ്പില്‍ കുടു ങ്ങി നിരവധി പേര്‍. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ലോകത്ത് സംജാതമായ തൊഴില്‍ പ്രതിസ ന്ധിയുടെ മറവിലാണ് വ്യാപകമായ തൊഴില്‍ തട്ടിപ്പ് അരങ്ങേറുന്നത്. തൊഴില്‍ തട്ടിപ്പില്‍ വഞ്ചിതരാ യവരില്‍ ഭൂരിഭാഗവും മലയാളികളാണ്.

2,500 ദിര്‍ഹം സാലറിയും മറ്റു ആനുകൂല്യവും നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് പലരെയും യുഎഇയി ലെ വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കൊണ്ടു വന്നത്.വാഗ്ദാനത്തില്‍ വിശ്വസിച്ചു ഭാര്യ യുടെ കെട്ടുതാലിയും വീടിന്റെ ആധാരവും പണയം വച്ചാണ് പലരും യുഎഇയില്‍ എത്തിയത്. അജ്മാ ന്‍, ഖിസൈസ്,സജ മേഖല കളിലെ ലേബര്‍ ക്യാമ്പിലാണ് ജോലി ലഭിക്കുമെന്ന വിശ്വാസത്തില്‍ എത്തിയ വരെ ഏജന്റുമാര്‍ താമസിപ്പിച്ചിരിക്കുന്നത്. തൊഴില്‍ ലഭിക്കുമെന്ന വാഗ്ദാനം ലഭിച്ചിരുന്ന കമ്പനിയില്‍ അജ്മാനിലെ സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ മുഖേന ബന്ധപ്പെട്ടപ്പോഴാണ് വഞ്ചിതരായെന്ന് പലരും അറിയുന്നത്. വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാ നം ചെയ്താണ് പലരെയും യുഎഇയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.

യുഎഇയില്‍ എത്തി മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഇതുവരെ ജോലി ലഭിച്ചിട്ടി ല്ല. ഷാര്‍ജയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കാഷ്യര്‍ ജോലി വാഗ്ദാനം ലഭിച്ചയാള്‍ അജ്മാനിലെത്തി മാ സങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. കാത്തിരിപ്പിനൊടുവില്‍ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചിരുന്ന സ്ഥാ പനത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് നില വില്‍ സ്ഥാപനത്തില്‍ ആരെയും ജോലിക്ക് എടുക്കുന്നില്ലെന്ന കാ ര്യം അറിയുന്നത്. 2,000 ദിര്‍ഹം സാലറിയും താമസവും ഭക്ഷണവുമാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ കാഷ്യ ര്‍ ജോലിക്ക് വാഗ്ദാനം നല്‍കിയത്.

വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കെണിയില്‍ വീണ് ആയിരക്കണക്കിന് പേരാണ് യുഎഇയുടെ വിവി ധ ഭാഗങ്ങളില്‍ തൊഴില്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ കഴിയുന്ന ത്.ചിലര്‍ക്ക് സന്നദ്ധ സംഘടനകള്‍ ജോലി ശരിയാക്കി നല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ ഇപ്പോഴും നാട്ടില്‍ പോകാനാകാതെ വിവിധ ലേബ ര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്.300 മുതല്‍ 600 ദിര്‍ഹം വരെയുള്ള വിസിറ്റിങ് വിസക്ക് പലരും നല്‍കി യത് ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയാണ്.വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ പ്രധാന കേ ന്ദ്രം അജ്മാനാണ്. പുരുഷന്മാരെ കൂടാതെ സ്ത്രീകളും തൊഴില്‍ തട്ടിപ്പില്‍ വഞ്ചിതരായിട്ടുണ്ട്.ലേബര്‍ ക്യാ മ്പുകളില്‍ 25 മുതല്‍ 30 വരെ ആളുകളെയാണ് ഒറ്റ മുറിയില്‍ താമസിപ്പിരിക്കുന്നത്.

ലക്ഷങ്ങള്‍ ബേങ്കില്‍ നിന്നും വായ്പ എടുത്തതിനാല്‍ ഇനി എങ്ങനെ നാട്ടിലേക്ക് പോകുമെന്നാണ് തട്ടിപ്പി നിരയായവര്‍ ചോദിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കെണിയില്‍ വീണ് ആയിരക്കണക്കിന് പേരാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ കഴിയുന്നത്. ചില ര്‍ക്ക് സന്നദ്ധ സംഘടനകള്‍ ജോലി ശരിയാക്കി നല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ ഇപ്പോഴും നാട്ടില്‍ പോകാനാകാതെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്.വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ തൊ ഴില്‍ രഹിതരെ വിശ്വസിപ്പിക്കാന്‍ യുഎഇയിലെ വന്‍കിട കമ്പനികളുടെ ലെറ്റര്‍ ഹെഡ് ഉപയോഗിച്ചാണ് ഓഫര്‍ ലെറ്റര്‍ നല്‍കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.