പാലക്കാട് റെയില്‍വെ സ്റ്റേഷനിലെത്തിയ ട്രെയിനിന് ഉജ്ജ്വല സ്വീകരണം. പാലക്കാട് ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ തിരുവനന്തപുരത്തെത്തിക്കും. തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തുമെന്നാണ് വിവരം
പാലക്കാട്: വന്ദേഭാരത് ട്രെയിന്‍ കേരളത്തിലെത്തി. പാലക്കാട് റെയില്‍വെ സ്റ്റേഷനിലെത്തിയ ട്രെയിനി ന് ഉജ്ജ്വല സ്വീകരണം. പാലക്കാട് ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ തിരുവനന്തപുരത്തെത്തിക്കും. തിരുവനന്ത പുരത്ത് നിന്ന് ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തുമെന്നാണ് വിവരം. തിരുവനന്തപുരം ഷൊര്‍ണൂര്‍ പാതയിലാകും പരീക്ഷണയോട്ടം. ഇന്ന് തന്നെ ട്രാക്ക് പരിശോധന ആരംഭിക്കും. വന്ദേഭാരത് സര്‍വിസ് നട ത്തുന്ന റൂട്ടുകളില്‍ പരിശോധന നടത്തും. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ ശനത്തില്‍ ട്രെയിന്‍ സര്‍വിസ് ഉദ്ഘാടനം ചെയ്യും.
ഈ മാസം 22ന് ട്രയല്‍ റണ്‍ നടക്കുകയാണ്. രണ്ട് വന്ദേഭാരത് എക്സ്പ്രസുകളാകും കേരളത്തിന് ലഭിക്കു ക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃ ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എ ന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളും ഏവര്‍ക്കും പ്രിയപ്പെട്ടതാക്കും. സംശയമില്ല. ഇനി യാത്രാ നിരക്കുകൂടി അറിയാനുണ്ട്. അതു പോക്കറ്റു കീറുമോ എന്നാണിനി അറിയേണ്ടത്.
സീറ്റുകളെല്ലാം റിക്ലൈനര്‍ സീറ്റുകളാണ്. എക്സിക്യൂട്ടിവ് കോച്ചില്‍ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുണ്ട്. ട്രെയിന്‍ പോകുന്ന ദിക്കിലേക്ക് സീറ്റിന്റെ ദിശ തിരിക്കാനാകും. സീറ്റുകള്‍ക്ക് മുന്നില്‍ 32 ഇഞ്ച് സ്‌ക്രീനുക ളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇന്‍ഫോടെയിന്‍മെന്റിന് അവസരമുണ്ട്. സജ്ജീകരിച്ചിരിക്കുന്നത് ഭിന്നശേഷി സൗഹൃദമായ ടോ യ്ലറ്റുകളാണ്. ഒപ്പം സീറ്റുകളില്‍ ബ്രെയ്ലി ലിപിയില്‍ സീറ്റ് നമ്പറും നല്‍ കിയിട്ടുണ്ട്. ബാഗേജിന് വേണ്ടി കോച്ചുകളില്‍ കൂടുതല്‍ സ്ഥലവും നീക്കിവച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ഡോര്‍, ഫയര്‍ സെന്‍സര്‍, വൈഫൈ, മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, ജി.പി.എസ്, സി.സി.ടി.വി ക്യാമറകളുമു ണ്ട്. വിശാലമായ ജനാലകളിലൂടെ പുറം കാഴ്ചകളും ആസ്വദിക്കാം.
ട്രെയിനിന്റെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ദക്ഷിണ മേഖല റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ തിരുവന ന്തപുരത്ത് എത്തിയിട്ടുണ്ട്..തിരുവനന്തപുരത്ത് റെയില്‍വേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നട ത്തി. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ കഴിയുമെന്നതാണ് വന്ദേഭാരതിന്റെ പ്രത്യേ കത. എന്നാല്‍ കേരളത്തിലെ പാതകളില്‍ ഇത് സാധ്യമാവില്ല. 110 കിലോമീറ്റര്‍ വരെ വേഗത്തിലേ ഓടിക്കാ ന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.