Breaking News

കോവിഡ് കേസുകള്‍ 10,158 കടന്നു ; രാജ്യം ആശങ്കയില്‍

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42% ആയി ഉയര്‍ന്നു. അടുത്ത 10-12 ദിവസത്തേക്ക് കേസുകള്‍ വര്‍ദ്ധിക്കുമെന്നും അതിനുശേഷം കുറയുമെന്നും വിദഗ്ധര്‍ പറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളി ല്‍ 10,158 പുതിയ കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതി ദിന പോസിറ്റിവിറ്റി നിരക്ക് 4.42% ആ യി ഉയര്‍ന്നു. അടുത്ത 10-12 ദിവസത്തേക്ക് കേസുകള്‍ വര്‍ദ്ധിക്കുമെന്നും അതിനുശേഷം കുറയുമെന്നും വിദഗ്ധര്‍ പറഞ്ഞു.

ഒമിക്രോണിന്റെ ഉപ വകഭേദമായ XBB.1.16 ആണ് നിലവില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാര ണം.XBB.1.16 ന്റെ വ്യാപനം ഈ വര്‍ഷം ഫെബ്രുവരിയിലെ 21.6 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 35.8 ശത മാനമായി ഉയര്‍ന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ മരണനിരക്ക് വര്‍ദ്ധിക്കുകയോ ചെയ്തതിന്റെ തെളിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച രാജ്യത്ത് 7,830 കോവിഡ് വൈറസ് കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി. 223 ദിവസത്തിനിടയി ലെ ഏറ്റവും ഉയര്‍ന്നതാണിത്. ഇതോടെ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 40,215 ആയി ഉയര്‍ന്നു. വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസു കള്‍ക്കിടയില്‍, ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രി തയ്യാറെടുപ്പുകളുടെ ഒരു സ്റ്റോക്ക് എടുക്കുന്നതി നായി രാജ്യവ്യാപകമായി ഒരു മോക്ക് ഡ്രില്‍ നടന്നു

നിലവില്‍ രാജ്യത്തുടനീളം 10 ലക്ഷത്തിലധികം കിടക്കകള്‍ ലഭ്യമാണെന്ന് ആരോഗ്യ അധികൃതര്‍ അറിയി ച്ചു. ഇതില്‍ 3 ലക്ഷത്തിലധികം കിടക്കകള്‍ ഓക്സിജന്‍ സൗകര്യത്തോടു കൂടിയതാണ്. 90,785 ഐസിയു കിടക്കകളും 54,040 ഐസിയു കം വെന്റിലേറ്റര്‍ കിടക്കകളുമാണ് ആശുപത്രികളില്‍ സജ്ജീകരിച്ചിരിക്കു ന്നത്.മൊത്തം 8,652,974 പിപിഇ കിറ്റുകളും 28,039,957 എന്‍-95 മാസ്‌കുകളും സ്റ്റോക്കുണ്ട്. ആരോഗ്യ മന്ത്രാലയം 668,432,658 പാരസെറ്റമോള്‍ ഡോസുകള്‍, 97,170,149 ഡോസ് അസിത്രോമൈസിന്‍ എന്നിവ യും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.