ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്‍ഷന്‍.ഗണ്‍മാന്‍ അനീഷ് മോനെ സസ്പെന്‍ഡ് ചെയ്ത് കൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത്
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവ ത്തില്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്‍ഷന്‍.ഗണ്‍മാന്‍ അനീഷ് മോനെ സസ്പെന്‍ഡ് ചെയ്ത് കൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷ ണം നടത്താനും ഉത്തരവില്‍ നിര്‍ദേശം നല്‍കി.
ശനിയാഴ്ച രാത്രി 11.45ന് മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. ഗണ്‍മാന്‍ ക യ്യേറ്റം ചെയ്തതായി ഹൗസ് സര്‍ജന്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശു പത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാ രോടും നേഴ്സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്‍മാന്‍ വനിതാ ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്.
സംഭവത്തില്‍ ഗണ്‍മാന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പൊലീസ് കണ്ടെത്തി. അമ്പ ലപ്പുഴ പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.