റിയാദ് : ആദ്യത്തെ പ്രഫഷനൽ വനിതാ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിൽ റിയാദ്. ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ കണ്ണുകൾ ഇനി റിയാദിലേക്കായിരിക്കും.
2024 സീസണിലെ അവസാന ടൂർണമെന്റിൽ വനിതാ ടെന്നീസ് അസോസിയേഷനിലെ സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിലെ മികച്ച 8 കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ് നവംബർ 2 മുതൽ 9 വരെ റിയാദിലെ കിങ് സൗദ് സർവകലാശാലയിൽ നടക്കും.
തലസ്ഥാനം ഏറ്റവും പ്രമുഖമായ ഒരു രാജ്യാന്തര ടെന്നീസിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുമ്പോൾ രാജ്യത്ത് വലിയ ആവേശമാണ് ഞങ്ങൾ കാണുന്നതെന്ന് സൗദി ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് അരീജ് അൽ മുതബഖാനി പറഞ്ഞു.
‘ഈ കായിക വിനോദത്തിന് സൗദി യുവാക്കളെയും യുവതികളെയും പ്രചോദിപ്പിക്കാനുള്ള അസാധാരണമായ കഴിവുണ്ട്. 2030 ഓടെ ഒരു ദശലക്ഷം ആളുകളെ ടെന്നീസ് കളിക്കാൻ ആകർഷിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം ഇതിനകം പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ച തലസ്ഥാനത്തുടനീളമുള്ള ഡബ്ല്യുടിഎയുടെ കമ്മ്യൂണിറ്റി പരിശീലന ശിൽപശാലകൾ നടന്നു. ടെന്നീസിലെ ലോകത്തെ വമ്പൻ താരങ്ങൾ തമ്മിലുള്ള ആദ്യ മത്സരത്തിന് 30 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ,
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.