വടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോ സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉര ഞ്ഞ് പോറലുണ്ടായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്
കോഴിക്കോട് : വടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത സജീവന്റെ മരണം ഹൃദയാഘാതം മൂല മെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സജീവന്റെ രണ്ട് കൈമുട്ടുകളി ലെയും തോല്‍ ഉരഞ്ഞ് പോറലുണ്ടായെ ന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് സ്റ്റേഷനിലെ സംഭവങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചോ എ ന്ന് അന്വേഷിക്കും. സ്റ്റേഷ നിലെ സിസ്റ്റത്തിന്റെ ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും.
ജൂലൈ 21ന് രാത്രി പതിനൊന്നരയോടെയാണ് സജീവനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റ ഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് എത്തിയത്. എന്നാല്‍ പിന്നീട് പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് സജീവന്‍ കുഴഞ്ഞു വീണ് മരി ക്കുകയായിരുന്നെന്നാണ് ആരോപണം.
സംഭവുമായി ബന്ധപ്പെട്ട് വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് 66 പൊലീസു കാരെ സ്ഥലം മാറ്റിയത്. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു. മാനു ഷിക പരിഗണന കാണിക്കാ ത്ത പൊലീസ് നടപടിയെ നിശിതമായി വിമര്‍ശിച്ച മുഖ്യമന്ത്രി, ഭാവിയില്‍ ഇ ത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും നല്‍കി.
ഇതോടെയാണ് 66 പൊലീസുകാരെയും സ്ഥലം മാറ്റാന്‍ തീരുമാനമായത്.സംഭവ സമയത്ത് സ്റ്റേഷനിലു ണ്ടായിരുന്ന സിപിഒ പ്രജീഷിനെ കൂടി ഇന്ന് സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ എം നിജേഷ്, എഎസ്‌ഐ അരുണ്‍കുമാര്‍, സിപിഒ ഗിരീഷ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വടകര പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുത വീഴ്ചയാണെന്ന് ഉത്തര മേഖല ഐജി ടി വിക്രം സംസ്ഥാന പൊലീസ് മേ ധാവി ഡിജിപി അനില്‍കാന്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനിടെ സജീവന്റെ കുടുംബത്തന് ധനസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെകെ രമ എംഎല്‍ എ രംഗത്തെത്തി. കുടുബംത്തിന് വീട് വച്ചു നല്‍കണമെന്നും രമ ആവശ്യപ്പെട്ടു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.