വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നട ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇകെ സമസ്ത നേതാക്കള്‍ നടത്തിയ കൂ ടിക്കാഴ്ചയിലാണ് മുഖ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് ഇ കെ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്ന തുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ കെ സമസ്ത നേതാക്കള്‍ നട ത്തിയ കൂടിക്കാഴ്ചയി ലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
നടപടി റദ്ദാക്കണമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിയമം ധൃതിപിടിച്ച് നട പ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തില്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രി അറി യിച്ചെന്നും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് നേതാക്ക ളുടെ പ്രതികരണം. ചര്‍ച്ചയാവാ മെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടര്‍നടപടികള്‍ സമസ്ത നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആ ലിക്കുട്ടി മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവരാണ് സമസ്തയെ പ്രതിനിധീ ക രിച്ച് മുഖ്യമന്ത്രിയെ കണ്ടത്.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി സമരത്തിനി റങ്ങിയതോടെയാണ് മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചര്‍ ച്ചക്ക് വിളിച്ചത്. സമസ്തയെ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചക്ക് വിളിച്ചത്. മറ്റു മുസ്ലിം സംഘടനകളുമായിക്കൂടി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സര്‍ക്കാര്‍ അ ന്തിമ തീരുമാനത്തിലെത്തുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.