വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘മത സ്വാതന്ത്ര്യ ഭേദഗതി നിയമം’ ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു
അഹമ്മദാബാദ് : വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘മത സ്വാതന്ത്ര്യ ഭേദഗതി നിയമം’ ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. വിവാ ഹത്തിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കു ന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ .
ഏപ്രില്‍ ഒന്നിനാണ് സംസ്ഥാന നിയമസഭ ബില്‍ പാസാക്കിയത്. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്റത്ത് മെയില്‍ ബില്ലിനു അംഗീകാരം നല്‍കി.മതംമാറ്റം ലക്ഷ്യമിട്ടു സ്ത്രീകളെ വിവാഹത്തിനു പ്രേരിപ്പിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മെച്ചപ്പെട്ട ജീവിതവും ദൈവകൃപയും വാഗ്ദാനം ചെയ്യുന്നതും മതം മാറ്റ ത്തിനുള്ള പ്രേരിപ്പിക്കലായി കണക്കാക്കി കുറ്റകരമാണെന്ന് ബില്‍ വ്യക്തമാക്കുന്നു.
നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് പരമാവധി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയുമാണു ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള ശിക്ഷ. കുറ്റക്കാര്‍ക്കു ജാമ്യമില്ല.
ഇര പ്രായപൂര്‍ത്തിയാകാത്തയാള്‍, സ്ത്രീ, ദലിത് അല്ലെങ്കില്‍ ഗോത്രവര്‍ഗക്കാരനാണെങ്കില്‍ കുറ്റവാ ളികള്‍ക്ക് നാല് മുതല്‍ ഏഴ് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭി ക്കും
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.