Music

ലോ അക്കാദമി ഡയറക്ടര്‍ ഡോ: എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു ; വിടപറഞ്ഞത് ‘സമാധാനം നാരായണന്‍ നായര്‍’

കേരളത്തിന്റെ നിയമപഠന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായരന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ലോ അക്കാദമി മുന്‍ ഡയറക്ടര്‍ കോലിയക്കോട് നാരായണന്‍ നായര്‍ (ഡോ:എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി നിയമത്തില്‍ പി എച്ച് ഡി ലഭിച്ച കോലിയക്കോട്, കേരളത്തില്‍ നിയമ പഠനവുമായി ബന്ധപ്പെട്ട നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. ദീര്‍ഘകാലം ബാര്‍ കൗണ്‍സില്‍ അംഗമായിരുന്നു.

കേരളത്തില്‍ സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ശര്‍മാജിയോടൊപ്പം അദ്ദേഹം നിസ്തുലമായ സംഭാവന നല്‍കി. ‘സമാധാനം നാരായണന്‍ നായര്‍’ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു.  നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളിയാണ് അദ്ദേഹം.
കേരള സര്‍വകലാ ശാലാ സിന്‍ഡിക്കേറ്റ് അംഗമായി ദീര്‍ഘ നാള്‍ പ്രവര്‍ത്തിച്ചു.

മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ. മക്കള്‍: രാജ് നാരായണന്‍, ലക്ഷ്മി നായര്‍ ( ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍), നാഗരാജ് നാരായണന്‍ (കേരള ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍).

 

നിയമപഠന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനും മുഖ്യമന്ത്രി

കേരള ലോ അക്കാദമി ലോ കോളേജ് സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിന്റെ നിയമപഠന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായരന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയ മാക്കു ന്നതിനും അദ്ദേഹം പ്രയത്‌നിച്ചു. സാമൂഹിക പ്രശ്‌നങ്ങളില്‍ നാരായണന്‍ നായര്‍ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് വലിയ നഷ്ട മാണ്. അടുത്ത സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടി യാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തിന് അപരിഹാര്യമായ നഷ്ടം : കാനം രാജേന്ദ്രന്‍

നാരായണന്‍ നായരുടെ നിര്യാണം വിദ്യാഭ്യാസ രംഗത്തിന് അപരിഹാര്യമായ നഷ്ടം ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമ പഠന രംഗത്തു അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.