Gulf

ലോക ഹെറിറ്റേജ് പട്ടികയിൽ ഇടം നേടി കുവൈറ്റിലെ നൈയ്ഫ് കൊട്ടാരവും

ലോക ഹെറിറ്റേജ് പട്ടികയിൽ ഇടം നേടി കുവൈറ്റിലെ നൈയ്ഫ് കൊട്ടാരവും

കുവൈറ്റ്  സിറ്റി : ലോക പൈതൃക പട്ടികയിൽ നൈയ്ഫ് കൊട്ടാരം, ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ISESCO) ഉൾപ്പെടുത്തി. സംഘടനയുടെ ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പത്താമത്തെ യോഗത്തിലാണ് കുവൈത്തിലെ നെയ്ഫ് കൊട്ടാരത്തെ ഇസ്ലാമിക ലോകത്തിലെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നൈയ്ഫ് കൊട്ടാരം ഉൾപ്പെടുന്നത് ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാരങ്ങളിലൊന്നായ അതിന്റെ ചരിത്രപരവും പൈതൃകവുമായ പ്രാധാന്യത്തിനും ലഭിച്ച അംഗീകാരമാണെന്ന് സംഘടനയിലെ കുവൈത്ത് പ്രതിനിധിയും ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റി തലവനുമായ ഡോ. വലീദ് അൽ സെയ്ഫ് പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കുവൈത്തിൽ ഉണ്ടായിരുന്ന വാസ്തുവിദ്യയുടെ മഹത്വത്തിന് സാക്ഷ്യമായാണ് നൈയ്ഫ്  കൊട്ടാരം നിലനിൽക്കുന്നത്. ഖിബ്ല പ്രദേശത്ത്  28,882 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നൈയ്ഫ് പാലസ് സ്ഥിതി ചെയ്യുന്നത്. 214 മുറികളാൽ ചുറ്റപ്പെട്ട ചതുരാകൃതിയിലാണ് ഇതിൻ്റെ നിർമ്മാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.