മനാമ: ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്‌റൈൻ. 2025ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം 147 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 59ാം സ്ഥാനത്തെത്തി. പോയ വർഷം ലോക സന്തോഷ സൂചികയിൽ 62ാം സ്ഥാനത്തായിരുന്ന ബഹ്‌റൈൻ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പട്ടികയിൽ മുന്നേറിയത്. 10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് ബഹ്‌റൈന്റെ നേട്ടം. മുൻപ് 2022ലെ സന്തോഷ സൂചികയിൽ ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്തും അറബ് മേഖലയിലും ജി.സി.സി രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തും എത്തിയിരുന്നു ബഹ്‌റൈൻ. പിന്നീട് 2023ലും 24ലും ഹാപ്പിനസ് ഇൻഡക്‌സ് റിപ്പോർട്ടിൽ ബഹ്‌റൈന് ഇടിവ് സംഭവിക്കുകയായിരുന്നു. എങ്കിലും പുതിയ കണക്കുകളനുസരിച്ച് സ്ഥാനം മെച്ചപ്പെടുത്തി ആഗോള തലത്തിൽ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ് രാജ്യം. ലോക സന്തോഷദിനത്തിൽ ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസേർച്ച് സെന്ററാണ് റിപ്പോർട്ട് പുറത്തിറക്കുന്നത്.
ലോക സന്തോഷ സൂചികയിൽ 21ാം സ്ഥാനത്തുള്ള യു.എ.ഇയാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മുൻപിൽ. 30-ാം സ്ഥാനവുമായി കുവൈത്തും 32ാം സ്ഥാനവുമായി സൗദി അറേബ്യയും പിന്നിലുണ്ട്. ഫിൻലൻഡ് തന്നെയാണ് ഇത്തവണയും ലോക സന്തോഷ സൂചികയിൽ ഒന്നാമത്. ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.