Kerala

ലോക മലയാള ഓൺലൈൻ സ്കൂൾ യുവജനോത്സവം 18 ന് കോടിയേറും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ (LNV). ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ലോക മലയാളികൾക്കായി ഇവർ ഒരു ഓൺലൈൻ സ്കൂൾ യുവജനോത്സവം ഒരുക്കുകയാണ്. ലോകത്തിലെവിടയും ഉള്ള മലയാളികളായ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ ഓൺലൈൻ ആയി പങ്കെടുക്കാം എന്നതാണ് ഈ മത്സരത്തിൻ്റെ പ്രത്യേകത.എൽപി, യു.പി,ഹൈസ്കൂൾ, ഹയർ സക്കണ്ടറി എന്നീ വിഭാഗങ്ങളിൽ മുപ്പതോളം വ്യക്തിഗത ഇനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണമായും കേരള സംസ്ഥാന സ്കൂൾ യുവജനോത്സവ മാന്വൽ പ്രകാരമായിരിക്കും മത്സരങ്ങളും, വിധി നിർണയവും.

ഒക്ടോബർ 18ന് ഇന്ത്യൻ ചലച്ചിത്ര ശബ്ദവിസ്മയം ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ഉത്‌ഘാടനം ചെയ്യുന്ന കലോത്സവം, സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മത്സരങ്ങൾ ആരംഭിക്കും. ഡിസംബർ അവസാന വാരത്തിലാവും ഗ്രാൻ്റ് ഫൈനൽ.

ലോകത്തിലെ മലയാളി നാടകപ്രവര്‍ത്തകര്‍ക്ക് വേണ്ടി ആരംഭിച്ച കൂട്ടായ്മ ഇന്ന് രണ്ടായിരത്തോളം ആക്റ്റീവ് മെമ്പേർസും, പതിനായിരത്തോളം ഫോളോവേഴ്സും ഉള്ള ഒരു ഓൺലൈൻ സംരംഭമായി  മാറിയിരിക്കുന്നു. കോവിഡു കാലത്തിന്റെ തുടക്കത്തിൽ തന്നെ ആക്ട് ഓൺലൈൻ എന്ന പേരിൽ അഞ്ചു മിനിറ്റ് സമയ പരിധിയുള്ള ഏകപാത്രവീഡിയോ നാടക മത്സരം സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ശ്രീ. എം. മുകുന്ദൻ ഫലപ്രഖ്യാപനം  നടത്തിയ ഈ മത്സരത്തിന്റെ വിധിനിർണയം നടത്തിയത് പ്രിയനന്ദനൻ, ചന്ദ്രദാസൻ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ആയിരുന്നു. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിലെ 22 രാജ്യങ്ങളിൽ നിന്നും എൻട്രികൾ ലഭിച്ചപ്പോൾ ഈ മത്സരം ഏഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ  ഏകപാത്ര നാടക മത്സരമായി ലിംക ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ പരിഗണന പട്ടികയിലും ഇടം പിടിച്ചു. തികച്ചും വ്യത്യസ്തമായ ഈ ആശയത്തിനു ശേഷം കുടുംബശബ്ദനാടകോത്സവം, കുട്ടികൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യ ഓൺലൈൻ മനോധർമ്മാഭിനയമത്സരം എന്നിവ സംഘടിപ്പിച്ചു.

ഈ കോവിഡു കാലത്ത് കുട്ടികളുടെ സർഗ്ഗാത്മകത സമ്പന്നമാക്കുന്ന യൂത്ത് ഫെസ്റ്റിവലുകൾ നടത്തുവാൻ പറ്റാത്ത സാഹചര്യത്തിൽ ലോക നാടക വാർത്തകൾ അവർക്ക് വേണ്ടി ഒരു ഓൺലൈൻ യുവജനോത്സവം സംഘടിപ്പിക്കുകയാണ് ആഗോളതലത്തിൽ  നടത്തുന്ന ഈ യുവജനോത്സവത്തിന്റെ ചെയർമാൻ ശ്രീ. പി . എൻ. മോഹൻരാജ് ആണ്. ശ്രീജിത്ത്‌ പൊയിൽക്കാവ് ആണ് ജനറൽ കൺവീനർ. ശ്രീ. ഗിരീഷ് കാരാടി ആണ് കൺവീനർ. പ്രശസ്ത നാടക-സിനിമ താരം സജിത മഠത്തിൽ  ഉൾപ്പെടെ 9 അംഗ ഉപദേശക സമിതിയും 70 അംഗ സംഘാടക സമിതിയാണ് ഈ യുവജനോത്സവത്തിനു വേണ്ടി പ്രവർത്തിക്കുന്നത്.

റെജിസ്ട്രർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 10 റെജിസ്ട്രർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വാട്‌സ്ആപ്പ് ൽ മാത്രം ബന്ധപ്പെടുക

ഇന്ത്യ:+971506610426,+919847096392ജിസിസി:++971508911292,+971502009293,  മറ്റ് രാജ്യങ്ങൾ :+919400146812

ലോക നാടക വാർത്തകൾ (LNV) ഓൺലൈൻ സ്കൂൾ കലോത്സവം മത്സര ഇനങ്ങൾ ചുവടെ.

LP വിഭാഗം മത്സര ഇനങ്ങൾ   

1.ആംഗ്യപ്പാട്ട്  (അഭിനയ ഗാനം) (3 മിനിറ്റ് ) 2, കഥാകഥനം (3 മിനിറ്റ് ) 3.ലളിതഗാനം (5 മിനിറ്റ് ) 4.കവിതാപാരായണം(5 മിനിറ്റ് ) 5. നാടൻപാട്ട്. (5 മിനിറ്റ് ) 6.മാപ്പിളപ്പാട്ട്. (5 മിനിറ്റ് ) 7.മോണോ ആക്ട്. (5 മിനിറ്റ് ) 8. നാടോടിനൃത്തം. (5 മിനിറ്റ് ) 9. ചിത്രരചന പെൻസിൽ (60 മിനിറ്റ്) 10.ചിത്രരചന (ക്രയോൺ) (60 മിനിറ്റ്) ഇതിൽ 1, 2, 10 എന്നീ മത്സരങ്ങൾ ഒന്ന്, രണ്ട് ക്ലാസ്സുകൾക്ക് മാത്രമായിരിക്കും 

UP വിഭാഗംമത്സര ഇനങ്ങൾ 

1.പെൻസിൽ ഡ്രോയിംഗ് (60മിനിറ്റ്) 2. ജലച്ചായം (60മിനിറ്റ്) 3.കഥാരചന-മലയാളം (60മിനിറ്റ്) 4. കഥാരചന -ഇംഗ്ളീഷ് (60മിനിറ്റ്) 5.കവിതാരചന-മലയാളം (60 മിനിറ്റ്‌) 6.കവിതാരചന-ഇംഗ്ലീഷ് (60 മിനിറ്റ്) 7. ലളിതഗാനം  (5 മിനിറ്റ് ) 8. നാടക ഗാനാലാപനം (5 മിനിറ്റ് ) 9.നാടൻപാട്ട്  (5 മിനിറ്റ് ) 10.മാപ്പിളപ്പാട്ട്  (5 മിനിറ്റ് ) 11.കവിതാ പാരായണം (5 മിനിറ്റ് ) 12. മോണോ ആക്ട് (5 മിനിറ്റ് ) 13.കഥാപ്രസംഗം (10 മിനിറ്റ് ) 14.പ്രസംഗം-മലയാളം (5 മിനിറ്റ് ) 15.പ്രസംഗം-ഇംഗ്ലീഷ്  (5മിനിറ്റ്) 16.ഭരതനാട്യം (10 മിനിറ്റ് ) 17. നാടോടി നൃത്തം  (5 മിനിറ്റ് )

HS വിഭാഗം മത്സര ഇനങ്ങൾ 

1.പെൻസിൽ ഡ്രോയിംഗ് (90 മിനിറ്റ് ) 2. ജലഛായം (90മിനിറ്റ് ) 3.കാർട്ടൂൺ (90 മിനിറ്റ് ) 4. കഥാരചന-മലയാളം (90 മിനിറ്റ് ) 5. കഥാരചന-ഇംഗ്ളീഷ് (90 മിനിറ്റ് ) 6. കവിതാരചന-മലയാളം (90 മിനിറ്റ് ) 7.കവിതാരചന-ഇംഗ്ളീഷ് (90 മിനിറ്റ് ) 8.നാടകരചന-മലയാളം (90മിനിറ്റ്) 9.നാടകരചന-ഇംഗ്ളീഷ് (90മിനിറ്റ്) 10.  ശാസ്ത്രീയ സംഗീതം   (10 മിനിറ്റ് ) 11.ലളിതഗാനം (5 മിനിറ്റ് ) 12. നാടക ഗാനാലാപനം  (5 മിനിറ്റ് ) 13. നാടൻപാട്ട് (5 മിനിറ്റ് ) 14.മാപ്പിളപ്പാട്ട് (5 മിനിറ്റ് ) 15. കവിതാ പാരായണം (5 മിനിറ്റ് ) 16. മോണോ ആക്ട് (5 മിനിറ്റ് ) 17.കഥാപ്രസംഗം  (15 മിനിറ്റ് ) 18.പ്രസംഗം-മലയാളം (5 മിനിറ്റ് ) 19.പ്രസംഗം-ഇംഗ്ളീഷ് (5മിനിറ്റ്) 20. മിമിക്രി (5 മിനിറ്റ് ) 21.ഏകപാത്ര നാടകം (5 മിനിറ്റ് ) 22.ഭരതനാട്യം (10മിനിറ്റ് ) 23.മോഹിനിയാട്ടം (10 മിനിറ്റ് ) 24.കുച്ചിപ്പുടി (10 മിനിറ്റ് ) 25.നാടോടിനൃത്തം (5 മിനിറ്റ് ) 26.ചാക്യാർകൂത്ത് (20 മിനിറ്റ് ) 27.കഥകളി (15 മിനിറ്റ് ) 28.ഓട്ടൻ തുള്ളൽ (10മിനിറ്റ് ) 29.തബല (10മിനിറ്റ് ) 30.മൃദംഗം (10മിനിറ്റ് ) 31.ചെണ്ട (10മിനിറ്റ് )

HSS വിഭാഗം മത്സര ഇനങ്ങൾ 

1.പെൻസിൽ ഡ്രോയിംഗ് (90 മിനിറ്റ് ) 2. ജലഛായം (90 മിനിറ്റ് ) 3.കാർട്ടൂൺ(90 മിനിറ്റ് ) 4.കഥാരചന-മലയാളം (90മിനിറ്റ് ) 5.കഥാരചന-ഇംഗ്ളീഷ് (90മിനിറ്റ്) 6.കവിതാരചന-മലയാളം (90 മിനിറ്റ് ) 7.കവിതാരചന-ഇംഗ്ളീഷ് (90,മിനിറ്റ്) 8.നാടകരചന-മലയാളം (90മിനിറ്റ്) 9.നാടകരചന-ഇംഗ്ളീഷ് (90 മിനിറ്റ്) 10. ശാസ്ത്രീയ സംഗീതം  (10 മിനിറ്റ് ) 11.ലളിതഗാനം(5 മിനിറ്റ് ) 12. നാടക ഗാനാലാപനം (5 മിനിറ്റ് ) 13. നാടൻപാട്ട് (5 മിനിറ്റ് ) 14.മാപ്പിളപ്പാട്ട് (5 മിനിറ്റ് ) 15. കവിതാ പാരായണം(5 മിനിറ്റ് ) 16. മോണോ ആക്ട് (5 മിനിറ്റ് ) 17.കഥാപ്രസംഗം (15 മിനിറ്റ് ) 18.പ്രസംഗം-മലയാളം (5 മിനിറ്റ് ) 19.പ്രസംഗം-ഇംഗ്ളീഷ്     (5മിനിറ്റ്) 20.മിമിക്രി (5 മിനിറ്റ് ) 21.ഏകപാത്ര നാടകം (5 മിനിറ്റ് ) 22.ഭരതനാട്യം (10 മിനിറ്റ് ) 23.മോഹിനിയാട്ടം (10 മിനിറ്റ് ) 24.കുച്ചിപ്പുടി (10 മിനിറ്റ് ) 25.നാടോടിനൃത്തം (5 മിനിറ്റ് ) 26.ചാക്യാർകൂത്ത് (20 മിനിറ്റ് ) 27.കഥകളി (15 മിനിറ്റ് ) 28. ഓട്ടൻ തുള്ളൽ (10 മിനിറ്റ് ) 29.തബല (10 മിനിറ്റ് ) 30.മൃദംഗം (10 മിനിറ്റ് ) 31.ചെണ്ട (10 മിനിറ്റ് )

(മിമിക്രി ,ഭരതനാട്യം. കുച്ചിപ്പുടി, ഓട്ടൻതുള്ളൽ, നാടോടി നൃത്തം ഇവയ്ക്ക് ആൺ,പെൺ വിഭാഗത്തിൽ മത്സരം ഉണ്ടായിരിക്കും)

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.