Breaking News

ലോക ഗവൺമെന്റ് ഉച്ചകോടി: ദുബായ് ഇമിഗ്രേഷൻ പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് പുറത്തിറക്കി

ദുബായ് : 12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്  അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാംപ് പതിച്ചാണ് സ്വാഗതം ചെയ്തത്.ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പൊതുജനങ്ങളിലും സഞ്ചാരികളിലും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഉദ്യമം ഈ സ്റ്റാംപ്  ആഗോള സർക്കാർ നവീകരണത്തിന്റെ കേന്ദ്രസ്ഥാനത്തേയും യുഎഇയുടെ ഐഡന്റിറ്റിയേയും പ്രതിഫലിപ്പിക്കുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.കൂടാതെ, ഉച്ചകോടിയുടെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ ഇൻഫോർമേഷൻ കാർഡുകളും സഞ്ചാരികൾക്ക് വിതരണം ചെയ്തു. ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ സജീവമായി പങ്കാളിയാകാൻ ആഗ്രഹിക്കുന്നു.ഈ സ്റ്റാംപ്  സാമൂഹ്യ പ്രഭാവം മെച്ചപ്പെടുത്തുന്നതിനും ജീവത നിലവാരം ഉയർത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ഉച്ചകോടിയുടെ വിജയത്തിലൂടെ സ്ഥിരതയുള്ള വികസനവും ആഗോള സഹകരണ ശ്രമങ്ങളും കൂടുതൽ ശക്തിപ്പെടുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.